തിരുവനന്തപുരം ∙ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഹരിതകർമ സേനയ്ക്ക് വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ശേഖരിക്കുന്ന വിവിധ തരം ഖരമാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീയിൽ എല്ലാത്തരം അജൈവ മാലിന്യങ്ങളും നിശ്ചിത ദിവസം ശേഖരിക്കണം. വിവിധ തരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കും. കലണ്ടർ പ്രകാരമല്ലാതെ, ഉപയോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങൾക്ക് തത്സമയം പ്രശ്നപരിഹാരത്തിന് തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കോൾ സെന്ററും വാട്‌സാപ് നമ്പറും ഏർപ്പെടുത്തും. പ്രാബല്യത്തിലുള്ള ലൈസൻസ് സ്പോട്ടിൽത്തന്നെ പുതുക്കുന്നതിനും അതു ചെയ്തുകൊടുത്തില്ലെങ്കിൽ അപ്പീൽ നൽകാനും ശിക്ഷ നൽകാനും വ്യവസ്ഥയുണ്ടാകും. സേവനങ്ങൾ ഓൺലൈനിലാണെന്നിരിക്കെ, കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ നടപടിയെടുക്കും. ഓൺലൈൻ അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കണം. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷയോടൊപ്പം വേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ് പുതുക്കും. പൂർണമായ അപേക്ഷകളിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് രസീതിനൊപ്പം അപേക്ഷകനു നൽകും. പുതിയ രേഖകൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനോട് രേഖാമൂലം ആവശ്യപ്പെടണം. 

ADVERTISEMENT

സേവനം ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകും. കോർപറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജനൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. കെ സ്മാർട്, ഐഎൽജിഎംഎസ് സംവിധാനങ്ങൾ വഴി ഇവർക്ക് ഫയൽ നീക്കം നിരീക്ഷിക്കാനാകും. രണ്ടാഴ്ച കൂടുമ്പോൾ മന്ത്രിതലത്തിൽ വിവരങ്ങൾ പരിശോധിക്കും. 

ഓഫിസിൽ സേവന ബോർഡ്

ADVERTISEMENT

സേവനം ലഭ്യമാക്കേണ്ട സമയപരിധി, ഓരോ സീറ്റിലും ഫയൽ കൈവശം വയ്ക്കാവുന്ന പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള സേവന ബോർഡ്, ഹാജർ ബോർഡ്, അപ്പീൽ അധികാരികളുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. ഇവിടെ തീർപ്പാക്കാനാവാത്ത പരാതികൾ സ്ഥിരം അദാലത്ത് സമിതികൾക്കു കൈമാറി തുടർനടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പുതിയ എൻജിനീയറിങ് ഡിസൈൻ വിങ്

ADVERTISEMENT

തദ്ദേശ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയാറാക്കുന്നത് എൻജിനീയറിങ് കോളജുകൾ മുഖേനയാണ്. ഇതിനായി വലിയ ഫീസ് നൽകേണ്ടിവരുന്നുണ്ട്. ഇതു പരിഗണിച്ച് തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എൻജിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിങ് രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിങ് ലാബുകൾ സ്ഥാപിക്കും. 

ഓവർസീയർ ഒഴിവ് നികത്തും

ഓവർസീയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്തും. പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ, ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപ്പഞ്ചായത്തുകളിലേക്കു പുനർവിന്യസിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലുള്ള അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്കു പുനർ വിന്യസിക്കും. 

English Summary:

Mandatory collection of plastic waste once a week