യുഎസിലെ കാർലീൻ ലാർസനും തലയോലപ്പറമ്പിലെ കാർലീൻ സ്റ്റുഡിയോയും തമ്മിലെന്ത് ?
യുഎസിലെ ഇലിനോയ് സ്റ്റേറ്റിലുള്ള കാർലീൻ ലാർസനും കോട്ടയം തലയോലപ്പറമ്പിലുള്ള കാർലീൻ സ്റ്റുഡിയോയും തമ്മിലെന്താണു ബന്ധം എന്നറിയണമെങ്കിൽ കുറെയേറെ കാലം റീവൈൻഡ് ചെയ്യേണ്ടി വരും. കാലം 1960കൾ. തലയോലപ്പറമ്പ് കരീമഠം വീട്ടിലെ കെ.ടി.തോമസ് എന്ന യുവാവ് ഭാരത് സേവക് സമാജിന്റെ പ്രവർത്തകനായിരുന്നു. ആ ക്ഷാമ കാലഘട്ടത്തിൽ വിദേശത്തുനിന്നു കെയർ സൊസൈറ്റി വഴി കേരളത്തിൽ പാൽപൊടി പായ്ക്കറ്റുകൾ സൗജന്യ വിതരണത്തിനെത്തും.

അതിനുള്ളിൽ ആ പുണ്യപ്രവൃത്തിക്കായി പണം മുടക്കിയവരുടെ പേരും വിലാസവും രേഖപ്പെടുത്തിയിരുന്നു. അതു കണ്ടാണ് എ.ടി.തോമസ് തന്റെ സഹോദരനായ കെ.ടി.ജോസഫുമായി ചേർന്ന് അതിലുള്ളവർക്കു നന്ദി പറഞ്ഞ് കത്തെഴുതിയത്. ഇന്നത്തെപ്പോലെ കത്തോട്ടത്തിന് സ്പീഡില്ലാതിരുന്ന കാലത്ത് ‘സീ മെയിലിലാണ്’ കത്തയയ്ക്കുന്നത്. ആ കത്തു സ്വീകരിച്ച അമേരിക്കൻ സഹോദരിമാരായ മെർലി, ഷേർലി, കാർലീൻ എന്നിവർ മറുപടി അയച്ചു. സൗഹൃദത്തിന്റെ സ്നേഹപ്പാലം തീർക്കുകയായിരുന്നു ആ കത്തുകൾ.
മൂന്നു സഹോദരിമാരുടെയും വിവാഹശേഷം, കാർലീനും ഭർത്താവ് അലൻ സിറിലയും തലയോലപ്പറമ്പിലേക്കുള്ള കത്തെഴുത്ത് തുടർന്നു. ബെൽ കമ്പനിയിലെ എൻജിനീയറായിരുന്ന അലൻ സിറില ഫ്രീലാൻസ് ഫൊട്ടോഗ്രഫറായിരുന്നു. എല്ലാ കത്തിനുമൊപ്പം അലൻ എടുത്ത അമേരിക്കൻ ചിത്രങ്ങൾ കിട്ടാൻ തുടങ്ങിയപ്പോഴാണ് ജോസഫിന് ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടവും തുടങ്ങിയത്.
ഫൊട്ടോഗ്രഫിയെപ്പറ്റിയുള്ള അന്വേഷണവും ആഗ്രഹവും കത്തിലൂടെ അറിഞ്ഞ കാർലീനും അലനും ജോസഫിനെ ഫൊട്ടോഗ്രഫി പഠിപ്പിക്കണമെന്നു തോമസിനെ നിർബന്ധിക്കാൻ തുടങ്ങി. അങ്ങനെ തലയോലപ്പറമ്പുകാരനും കൊച്ചിയിൽ ബുക്സ്റ്റാൾ നടത്തിയിരുന്ന ആളുമായ അയൽപക്കക്കാരനെ തോമസ് സമീപിച്ചു, ജ്യേഷ്ഠൻ ജോസഫിനെ കൊച്ചിയിലെവിടെയെങ്കിലും ഫൊട്ടോഗ്രഫി പഠിപ്പിക്കാൻ. ആ ആളാണ് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ!!
ബഷീറിന്റെ സഹോദരനും ജോസഫ്–തോമസ് സഹോദരന്മാരും കൂട്ടുകാരായിരുന്നു. അങ്ങനെ കൊച്ചിയിൽ എംപീസ് സ്റ്റുഡിയോയിൽ ജോസഫുമായി എത്തിയ വൈക്കം മുഹമ്മദ് ബഷീർ എം.പി. കൃഷ്ണപിള്ളയോടു പറഞ്ഞു– ‘ഇൗ പയ്യനെ ഫൊട്ടോഗ്രഫി പഠിപ്പിക്കണം, താമസത്തിനും സൗകര്യം കൊടുക്കണം. അതിനു പൈസ ഒന്നും തരില്ല’!
അങ്ങനെ ജോസഫ് തന്റെ ഫൊട്ടോഗ്രഫി പഠനം ആരംഭിച്ചു. ഇലിനോയ്‌യിൽ നിന്നു കാർലീൻ നാഷനൽ ജ്യോഗ്രഫി മാഗസിന്റെ 16 വർഷത്തെ സബ്സ്ക്രിപ്ഷൻ അടച്ച് ജോസഫിനും തോമസിനും ബുക്ക് ലഭ്യമാക്കി. കോട്ടയം സ്റ്റൈൽ കല്യാണം മുതൽ ക്ഷേത്രത്തിലെയും പള്ളിയിലെയും ആഘോഷങ്ങൾ, നാടൻവിഭവങ്ങളുടെ രൂചിക്കൂട്ട് എല്ലാം കത്തിലൂടെ എഴുതി അയച്ച് അലനെയും കാർലീനെയും കേരളത്തിന്റെ ആരാധകരാക്കി മാറ്റിയവർക്കായി അവർ അവിടെ നിന്ന് ഒരു എൻലാർജർ ലെൻസ് കിറ്റും ട്രാൻസ്പെരൻസികളും ലെൻസുകളും അയച്ചു കിട്ടി. അതോടെ തലയോലപ്പറമ്പിൽ ഒരു സ്റ്റുഡിയോ ആരംഭിക്കാൻ ജോസഫും തോമസും തീരുമാനിച്ചു.
തലയോലപ്പറമ്പിലെ മാർക്കറ്റിലെ പഴയകെട്ടിടത്തിൽ സ്റ്റുഡിയോ ആരംഭിച്ചു. അതിനൊരു പേരിടാൻ ആലോചിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, അങ്ങനെ ആ പേര് തലയോലപ്പറമ്പിന്റെ ഭിത്തിയിലെഴുതിച്ചേർത്തു– ‘കാർലീൻ’ സ്റ്റുഡിയോ!!
‘സൂര്യകാന്തി’ സ്റ്റുഡിയോ
1969ലായിരുന്നു അത്. അമേരിക്കയിൽ നിന്നെത്തിയ എൻലാർജർ ലെൻസ്, ഡയഗ്രം നോക്കി ഘടിപ്പിച്ചത് നാട്ടുകാരായ മരപ്പണിക്കാർ തങ്കപ്പനും ചെല്ലപ്പനുമായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന സ്റ്റുഡിയോയിൽ മേൽക്കൂരയിൽ ഗ്ലാസ് ഓടുകളാണ് കൂടുതലും ഇട്ടിരുന്നത്. ഫോട്ടോ എടുക്കാൻ എത്തുന്നവർക്ക് ഇരിക്കാനുള്ള കസേര ഉച്ചവരെ കിഴക്കോട്ടു തിരിച്ചിടും, ഉച്ചയ്ക്കു ശേഷം പടിഞ്ഞാറോട്ടും. ഗ്ലാസ് ഓടിലൂടെ എത്തുന്ന വെളിച്ചമായിരുന്നു അന്നത്തെ ലൈറ്റ് സോഴ്സ്!!
തങ്ങളുടെ സ്റ്റുഡിയോയ്ക്ക് കാർലീന്റെ പേരാണ് ഇട്ടതെന്ന കത്ത് യുഎസിൽ കാർലീനു ലഭിച്ചപ്പോൾ അതിലൊരു ആവശ്യം കൂടി ഉണ്ടായിരുന്നു– ജോസഫിനുണ്ടായ മകന് ഒരു പേരിടണം. അങ്ങനെ അടുത്ത കത്തിൽ പേരെത്തി– ‘ചാർലി’.
55 വർഷത്തിനുശേഷവും തലയോലപ്പറമ്പ് പള്ളിക്കവലയിൽ കാർലീൻ സ്റ്റുഡിയോ പഴയ പ്രതാപത്തോടെ ഉണ്ട്, അവിടെ അതിന്റെ ഉടമയും ഫൊട്ടോഗ്രഫറുമായ ആളുമുണ്ട്, അദ്ദേഹമാണ് കാർലീൻ പേരിട്ട ചാർലി!. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയും വെഡ്ഡിങ് ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന ചാർലിക്ക് നാഷനൽ ജ്യോഗ്രഫിയുടേതടക്കം ഒട്ടേറെ ഫൊട്ടോഗ്രഫി അവാർഡുകൾ ലഭിച്ചിട്ടുമുണ്ട്.
മറുപടി കിട്ടാത്ത കത്തുകൾ
കാർലീൻ ലാർസൻ, പിഒ ബോക്സ്– 348, ഇലിനോയ്, യുഎസ്എ എന്ന വിലാസത്തിൽ 18 വർഷം കത്തെഴുതി കൂട്ടായ അലനും കാർലീനും പെട്ടെന്നൊരു നാൾ ജോസഫിനും തോമസിനും നഷ്ടമായി. എഴുതുന്ന കത്തുകൾ ഡെലിവർ ചെയ്യാതായി. ആ വിലാസത്തിൽ നിന്നും അവരുടെ ജീവിതത്തിൽ നിന്നും കാർലീനും അലനും അങ്ങനെ നേർത്തില്ലാതായി.
1990 ൽ കെ.ടി.ജോസഫ് എന്ന ഒൗസേപ്പച്ചൻ ജീവിതത്തിന്റെ ഫ്രെയിമിലൊരു ഫോട്ടോ ആയി മാറി. ഒരു കത്തെഴുത്തു പോലെ സുന്ദരമായി ഇന്നുമുള്ളത് കാർലീൻ സ്റ്റുഡിയോയും ചാർലിയുമാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത കാർലീൻ തന്റെ പേരുകൊണ്ട് ഓർമയുടെ െഫ്രയിമിലെ ഏറ്റവും നല്ല ഫോട്ടോ ആയ കഥ പങ്കുവച്ചു കെ.ടി.തോമസ് തലയോലപ്പറമ്പിലെ വീട്ടിലുണ്ട്. പണ്ടു കിട്ടിയ പാൽപൊടി പാക്കറ്റിലെ അഡ്രസിന് നന്ദി പറഞ്ഞ്!.