വെട്ടിലാക്കിയത് അനുബന്ധ ആരോപണങ്ങൾ; സിപിഎം പ്രതീക്ഷിച്ചില്ല, ആ ട്വിസ്റ്റ്
തിരുവനന്തപുരം∙ സിനിമാമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒതുങ്ങുമെന്നു പ്രതീക്ഷിച്ച സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയത് അനുബന്ധമായി ഉയർന്നുവന്ന മറ്റ് ആരോപണങ്ങൾ. അപ്രതീക്ഷിതമായ വഴിത്തിരിവിൽ സിദ്ദിഖ് രാജിവച്ചെങ്കിലും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു

തിരുവനന്തപുരം∙ സിനിമാമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒതുങ്ങുമെന്നു പ്രതീക്ഷിച്ച സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയത് അനുബന്ധമായി ഉയർന്നുവന്ന മറ്റ് ആരോപണങ്ങൾ. അപ്രതീക്ഷിതമായ വഴിത്തിരിവിൽ സിദ്ദിഖ് രാജിവച്ചെങ്കിലും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു രാജിവയ്ക്കാൻ പാർട്ടി നേതൃത്വത്തിനു രഞ്ജിത്തിനു മേൽ സമ്മർദം ചെലുത്തേണ്ടിവന്നു.
കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തെങ്കിലും കോടതി നിർദേശപ്രകാരം നടപടികൾ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, സിനിമാമേഖലയിൽ നിന്നുൾപ്പെടെ രഞ്ജിത്തിന്റെ രാജി ആവശ്യം ഉയർന്നതോടെ പാർട്ടി സമ്മർദത്തിലായി.
സംഭവത്തെക്കുറിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു കത്തയച്ചു. ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് സംശയനിഴലിലാകരുതെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചത്.
ഘടകകക്ഷിയിൽ നിന്നുള്ള സമ്മർദം കൂടിയായതോടെ രാജി ആവശ്യപ്പെടേണ്ട അവസ്ഥയിലേക്ക് എത്തിയെങ്കിലും തീരുമാനമെടുക്കാൻ രഞ്ജിത്തിന് അവസരം നൽകണമെന്നു മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നതായാണു സൂചന.
രഞ്ജിത് രാജിവച്ച ശേഷമാണ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്.