മന്ത്രിമാരുടെ തർക്കം, സ്വീകരണമില്ലാതെ ശ്രീജേഷ് മടങ്ങി; സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം ഇതുവരെ കൊടുത്തില്ല
തിരുവനന്തപുരം∙ ഒളിംപിക്സ് മെഡലുമായി തലസ്ഥാനത്ത് എത്തിയ ഹോക്കി താരം പി.ആർ.ശ്രീജേഷും കുടുംബവും മന്ത്രിമാരുടെ തർക്കം മൂലം സംസ്ഥാന സർക്കാരിന്റെ സ്വീകരണം മുടങ്ങിയതോടെ നാട്ടിലേക്കു മടങ്ങി. പുതിയ തീയതി അറിയിക്കാമെന്നാണു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീജേഷിന് വകുപ്പിന്റെ നേതൃത്വത്തിൽ നൽകാൻ നിശ്ചയിച്ച സ്വീകരണത്തിനെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത് കായിക മന്ത്രി വി.അബ്ദുറഹിമാൻ ആണ്. താരത്തെ ഇതുവരെ അദ്ദേഹം ഫോണിൽ വിളിച്ചതുമില്ല. മെഡലുമായി ശ്രീജേഷ് നാട്ടിലെത്തിയപ്പോഴും സ്വീകരിക്കാൻ മന്ത്രിമാരാരും ഉണ്ടായിരുന്നില്ല. ശ്രീജേഷ് അടക്കമുള്ള മലയാളി താരങ്ങൾക്ക് ഒളിംപിക്സ് പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി കായിക മന്ത്രി ഒളിംപിക്സ് ഉദ്ഘാടന ദിനം പ്രഖ്യാപിച്ച 5 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുമില്ല.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആണ് ശ്രീജേഷ്. ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയപ്പോഴും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം . ഇത്തവണ മുഖ്യമന്ത്രിയുടെ ഓഫിസിൽ സംഘാടക യോഗം ചേർന്ന ശേഷം മന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനം വിളിച്ച് പരിപാടി വിശദമാക്കിയതിനു പിന്നാലെയാണു കായിക മന്ത്രി മുഖ്യമന്ത്രിയോടു പരാതി ഉന്നയിച്ചത്. കായിക വകുപ്പാണ് സ്വീകരണം നൽകേണ്ടതെന്നും വകുപ്പിനെ അവഗണിച്ചെന്നുമായിരുന്നു പരാതി. ഇതോടെ, ഇന്നലെ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവയ്ക്കാൻ ചടങ്ങിലെ ഉദ്ഘാടകനായ മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയായിരുന്നു.
സർക്കാരിന്റെ ആദരമേറ്റുവാങ്ങാൻ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരന്റെ കുടുംബവും അടക്കമാണ് ശ്രീജേഷ് ശനിയാഴ്ച തിരുവനന്തപുരത്തേക്കു തിരിച്ചത്. യാത്രാമധ്യേയാണ് മന്ത്രി ശിവൻകുട്ടി വിളിച്ച് പരിപാടി മാറ്റിയ വിവരം അറിയിക്കുന്നത്. ഇവർ തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകി. ഇന്നലെ രാവിലെയാണ് കുടുംബം കൊച്ചിക്ക് മടങ്ങിയത്. ഇനി എന്നാണ് സർക്കാരിന്റെ സ്വീകരണം എന്നു വ്യക്തമല്ല. ഉത്തർപ്രദേശ് സർക്കാർ അടക്കം സ്വീകരണം നൽകാൻ ശ്രീജേഷിനെ ബന്ധപ്പെട്ടിട്ടുണ്ട്.
∙ ‘ പരാതിയില്ല; കൂടുതൽ അറിയില്ല
‘സാങ്കേതിക കാരണങ്ങളാൽ തീയതി മാറ്റുന്നുവെന്നാണു മന്ത്രി അറിയിച്ചത്. അതിൽ പരാതിയൊന്നുമില്ല. കൂടുതൽ കാര്യങ്ങൾ അറിയില്ല. സർക്കാരിന്റെ സൗകര്യം അനുസരിച്ച് പരിപാടി സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കും. ’