തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം ശമ്പളത്തിന്റെ പകുതി തുക പ്രതിമാസം പെൻഷനായി കിട്ടുമെന്നത്. ഏറ്റവും വലിയ ദോഷമാകട്ടെ, വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്നു കിട്ടുന്നത് വെറും 6 മാസത്തെ ശമ്പളമെന്നതും. പ്രതിമാസം കൃത്യമായി ഉയർന്ന തുക പെൻഷനായി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏകീകൃത പെൻഷൻ പദ്ധതി ഗുണം തിരഞ്ഞെടുക്കാം. എന്നാൽ, ഒറ്റയടിക്ക് വലിയൊരു സംഖ്യ കൈപ്പറ്റി അതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് യോജിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രത്തിലും കേരളത്തിലുമുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയെയും പുതുതായി പ്രഖ്യാപിച്ച പദ്ധതിയെയും അപേക്ഷിച്ച് ജീവനക്കാർക്ക് ഏറ്റവും മെച്ചം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയാണ്. എന്നാൽ, അതു സർക്കാരിനെ സാമ്പത്തികമായി തകർക്കുമെന്നതിനാൽ കേന്ദ്രവും കേരളവും അതിലേക്കു മടങ്ങില്ലെന്ന് ഉറപ്പ്. കാലങ്ങൾക്കു ശേഷം പെൻഷൻ ഫണ്ടിലെ തുക എത്രത്തോളമുണ്ടാകുമെന്നതു സംബന്ധിച്ച് കൃത്യമായി കണക്കുകൂട്ടാൻ കഴിയാത്തതാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുടെയും ഏകീകൃത പെൻഷൻ പദ്ധതിയുടെയും ഗുണദോഷങ്ങൾ നിർണയിക്കുന്നതിനു തടസ്സം. 

ADVERTISEMENT

പെൻഷൻ ഫണ്ടിന്റെ വളർച്ച കാരണം സർക്കാർ സഹായമില്ലാതെ തന്നെ ശമ്പളത്തിന്റെ പകുതിയിലേറെ പ്രതിമാസം പെൻഷനായി ലഭിച്ചാൽ, ജീവനക്കാർ ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുത്തത് നഷ്ടമായി മാറും. കാരണം, പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ കീഴിലായിരുന്നെങ്കിൽ വിരമിക്കുമ്പോൾ 60% വരെ പെൻഷൻ ഫണ്ടിൽ നിന്നു പിൻവലിക്കാൻ കഴിയുമായിരുന്നു. ഏകീകൃത പെൻഷനിലാകട്ടെ വിരമിക്കുമ്പോൾ ഒറ്റത്തവണയായി ലഭിക്കുക അവസാനത്തെ 6 മാസത്തെ ശമ്പളം മാത്രം. എന്നാൽ, പെൻഷൻ ഫണ്ടിന്റെ വളർച്ച തീരെ മന്ദഗതിയിൽ ആണെങ്കിൽ ഏകീകൃത പെൻഷൻ ഗുണകരമാകും. 

പുതിയ പദ്ധതിയനുസരിച്ച് 18.5% എന്ന ഉയർന്ന വിഹിതം കേന്ദ്രം പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിനാലാണ് വിരമിക്കുമ്പോൾ പിൻവലിക്കാവുന്ന തുക ഗണ്യമായി വെട്ടിക്കുറച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റങ്ങളോടെ നടപ്പാക്കുമോ, ഏകീകൃത പെൻഷൻ പദ്ധതിയിലേക്കു മാറുമോ, അതോ പുതിയ പദ്ധതി ഏർപ്പെടുത്തുമോ എന്ന് ഇതുവരെ കേരളം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്ര അടക്കമുള്ള ചില സംസ്ഥാനങ്ങൾ തീരുമാനമെടുത്തു മുന്നോട്ടു പോയിക്കഴിഞ്ഞു. 

English Summary:

Employees are confused about pension

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT