∙പോഞ്ഞിക്കര റാഫി പ്രസിദ്ധമാക്കിയ ‘മുളവുകാട്’ എന്ന തുരുത്തിൽ നിന്നായിരുന്നു എം. എം.ലോറൻസിന്റെ പട്ടണപ്രവേശം. അന്നത്തെ അവസ്ഥയിൽ അധ്യാപകനോ തുറമുഖ തൊഴിലാളിയോ ആകേണ്ടിയിരുന്ന ലോറൻസ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജ്ഞാനസ്നാനപ്പെട്ട് 17–ാം വയസിൽ പാർട്ടി അംഗവും പിന്നീടു തൊഴിലാളിവർഗത്തിന്റെ നേതാവുമായി.

∙പോഞ്ഞിക്കര റാഫി പ്രസിദ്ധമാക്കിയ ‘മുളവുകാട്’ എന്ന തുരുത്തിൽ നിന്നായിരുന്നു എം. എം.ലോറൻസിന്റെ പട്ടണപ്രവേശം. അന്നത്തെ അവസ്ഥയിൽ അധ്യാപകനോ തുറമുഖ തൊഴിലാളിയോ ആകേണ്ടിയിരുന്ന ലോറൻസ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജ്ഞാനസ്നാനപ്പെട്ട് 17–ാം വയസിൽ പാർട്ടി അംഗവും പിന്നീടു തൊഴിലാളിവർഗത്തിന്റെ നേതാവുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙പോഞ്ഞിക്കര റാഫി പ്രസിദ്ധമാക്കിയ ‘മുളവുകാട്’ എന്ന തുരുത്തിൽ നിന്നായിരുന്നു എം. എം.ലോറൻസിന്റെ പട്ടണപ്രവേശം. അന്നത്തെ അവസ്ഥയിൽ അധ്യാപകനോ തുറമുഖ തൊഴിലാളിയോ ആകേണ്ടിയിരുന്ന ലോറൻസ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജ്ഞാനസ്നാനപ്പെട്ട് 17–ാം വയസിൽ പാർട്ടി അംഗവും പിന്നീടു തൊഴിലാളിവർഗത്തിന്റെ നേതാവുമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙പോഞ്ഞിക്കര റാഫി പ്രസിദ്ധമാക്കിയ ‘മുളവുകാട്’ എന്ന തുരുത്തിൽ നിന്നായിരുന്നു എം. എം.ലോറൻസിന്റെ പട്ടണപ്രവേശം. അന്നത്തെ അവസ്ഥയിൽ അധ്യാപകനോ തുറമുഖ തൊഴിലാളിയോ ആകേണ്ടിയിരുന്ന ലോറൻസ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ജ്ഞാനസ്നാനപ്പെട്ട് 17–ാം വയസിൽ പാർട്ടി അംഗവും പിന്നീടു തൊഴിലാളിവർഗത്തിന്റെ നേതാവുമായി. ലത്തീൻ കത്തോലിക്കർ ഈശ്വര വിശ്വാസത്തിലും സഭയോടുള്ള വിധേയത്വത്തിലും പാരമ്പര്യങ്ങളിലും മുറുകെപ്പിടിച്ചു ജീവിക്കുന്ന തുരുത്തിൽനിന്ന് ഒരു കമ്യൂണിസ്റ്റുകാരന്റെ ഉദയം അത്ര സ്വാഭാവികമായ ഒന്നായിരുന്നില്ല. 1950ൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയായി പിടിക്കപ്പെട്ടപ്പോൾ ലോറൻസ് എന്ന കമ്യൂണിസ്റ്റുകാരനെ പരുവപ്പെടുത്തിയ വിപ്ലവ ജ്വാലയെ സമൂഹം തിരിച്ചറിഞ്ഞു. അസഹനീയവും അറപ്പുളവാക്കുന്നതുമായ പീഡനങ്ങൾക്കാണു ലോറൻസും കെ.സി.മാത്യു ഉൾപ്പെടെയുള്ള സഹപ്രതികളും വിധേയരായത്. സ്റ്റേഷൻ ആക്രമണത്തിന്റെ സാധുതയും സാംഗത്യവും പിന്നീടു ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എറണാകുളത്തെ പാർട്ടിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവമായി അതു മാറി. 1965ലും 1975ലും ലോറൻസിന് വീണ്ടും ദീർഘകാലത്തേക്കു ജയിൽവാസം അനുഭവിക്കേണ്ടിവന്നു.

എറണാകുളത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ലോറൻസിന്റെ സംഭാവന കനപ്പെട്ടതാണ്. ദീർഘകാലം അദ്ദേഹം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. പാർട്ടിയും അനുബന്ധ സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചത്. യൗവനത്തിന്റെ തിളപ്പിൽ ആയുധമെടുത്ത കലാപകാരി മികച്ച സംഘാടകനും പ്രബോധകനുമായി. പത്രപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ ഏബ്രഹാം മാടമാക്കൽ അദ്ദേഹത്തിനു പ്രചോദനം ആയിട്ടുണ്ടാകാം. 

ADVERTISEMENT

ബോധവത്കരണത്തിനുള്ള ഉപാധിയായി അദ്ദേഹം പ്രസംഗത്തെ കണ്ടു. ദീർഘമായി പ്രസംഗിക്കുന്ന ലോറൻസിന്റെ രീതി പുതിയ തലമുറയ്ക്ക് ഒരു പക്ഷേ, മുഷിച്ചിലുമുണ്ടാക്കിയിട്ടുണ്ടാവാം. ശ്രോതാക്കളുടെ എണ്ണമോ പരിപാടിയുടെ പ്രാധാന്യമോ ലോറൻസിനു വിഷയമായിരുന്നില്ല. പറയാനുള്ളതും പറയേണ്ടതുമായ കാര്യങ്ങൾ പ്രബോധകന്റെ ഉൾക്കരുത്തോടെ പറയുകയായിരുന്നു ലോറൻസ്. ഗവേഷകന്റെ മനസ്സോടെ വിവരങ്ങൾ ശേഖരിച്ചു പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനത്തോടെ സാധാരണക്കാരായ തൊഴിലാളികൾക്കും പാർട്ടി പ്രവർത്തകർക്കും വിശദീകരിച്ചുകൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വിതയ്ക്കുന്നതെല്ലാം വളക്കൂറുള്ള മണ്ണിൽ വീഴുന്നില്ലെന്ന് അറിയാമായിരുന്ന ലോറൻസ് പാറപ്പുറത്തും മുൾപ്പടർപ്പിലും വീഴുന്ന വിത്തുകളെയോർത്തു പരിതപിച്ചിരുന്നില്ല.

1997ലെ ഉപതിരഞ്ഞെടുപ്പിൽ ഞാനാണ് എറണാകുളത്ത് ഇടതുപക്ഷ സ്ഥാനാർഥിയെന്ന കാര്യം ഔപചാരികമായി പ്രഖ്യാപിച്ചതു ലോറൻസായിരുന്നു. എന്റെ വിജയത്തിനുവേണ്ടി അദ്ദേഹം നന്നായി പ്രവർത്തിച്ചു. അടുത്ത കൊല്ലം നടന്ന പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം നേതൃത്വം നൽകിയ സിഐടിയു വിഭാഗം എനിക്കു സഹായകമായ നിലപാടല്ല സ്വീകരിച്ചത്. പാർട്ടിയിൽ വിഭാഗീയത ആധിപത്യം നേടിയ കാലമായിരുന്നു അത്. വിഭാഗീയതയും വിഎസിനോടുള്ള എതിർപ്പും ലോറൻസിനെ വളർത്തിയില്ല. കേന്ദ്രക്കമ്മിറ്റിവരെ ഉയർത്തപ്പെട്ട ലോറൻസ് അച്ചടക്കനടപടിയുടെ ഭാഗമായി ഏരിയ കമ്മിറ്റിയിലേക്കു താഴ്ത്തപ്പെട്ടു. വെട്ടിനിരത്തുന്നവരുടെ ചവിട്ടിത്താഴ്ത്തലായിരുന്നു അതെങ്കിലും പാർട്ടിയുടെ തീരുമാനം ശിരസാ വഹിച്ചുകൊണ്ട് അദ്ദേഹം ഏരിയ കമ്മിറ്റി യോഗങ്ങളിൽ സാധാരണ സഖാവിനെപ്പോലെ കൃത്യമായി പങ്കെടുത്തു. പാർട്ടിയിൽനിന്നു വേറിട്ടൊരു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു. വീഴ്ത്തപ്പെട്ടവരും താഴ്ത്തപ്പെട്ടവരും ഒരു നാൾ നിവർന്നു നിൽക്കുമെന്നതു ലോറൻസിന്റെ കാര്യത്തിൽ ശരിയായി. 

ADVERTISEMENT

സംഘടിതരായ തുറമുഖ തൊഴിലാളികൾക്കെന്നപോലെ അസംഘടിതരും അസ്പൃശ്യരുമായ തോട്ടിത്തൊഴിലാളികൾക്കും ലോറൻസ് നേതാവായിരുന്നു. നിരവധി തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം സ്ഥാനാർഥിയായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിനു പൊതുവെ ദുർഗമമായ എറണാകുളം മേഖലയിൽ അദ്ദേഹത്തിനു വിജയം ഉണ്ടായിട്ടില്ല. 1980ൽ ഇടുക്കിയാണ് അപ്രതീക്ഷിതമായ വിജയം നൽകി ലോറൻസിനെ ലോക്സഭയിലേക്കയച്ചത്. പാർട്ടിക്കു ഭൂരിപക്ഷം ഉണ്ടായിട്ടും കൊച്ചിയുടെ ആദ്യ മേയറാവാൻ ഭാഗ്യമില്ലാതെ പോയ ആളാണു ലോറൻസ്. കൂറുമാറിയ അജ്ഞാതൻ വോട്ടുനില തുല്യമാക്കിയപ്പോൾ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ എ.എ. കൊച്ചുണ്ണി കൊച്ചിയുടെ ആദ്യ മേയറായി. തിരഞ്ഞെടുപ്പിലെ വിജയത്തേക്കാൾ പ്രധാനം അതിലെ പങ്കാളിത്തമാണെന്ന പക്ഷക്കാരനായിരുന്നു ലോറൻസ്. വിപ്ലവകാരിക്ക് യോജിച്ച നിസംഗതയോടെയും പ്രത്യയശാസ്ത്രപരമായ തീക്ഷ്ണതയോടെയും ജീവിതം സമ്പൂർണമായി ജീവിച്ചതിനുശേഷമാണ് ലോറൻസ് വിട വാങ്ങിയത്. ഭാര്യയുടെ ആതുരാവസ്ഥ നഷ്ടപ്പെടുത്തിയ കുടുംബജീവിതത്തെക്കുറിച്ചു സ്വകാര്യസംഭാഷണത്തിൽ പറഞ്ഞപ്പോൾ അദ്ദേഹം ദുഃഖിതനായി. പക്ഷേ സഖാവിന്റെ കമ്യൂണിസ്റ്റ് ജീവിതത്തിൽ അത്തരം സങ്കടങ്ങൾക്ക് ഇടമില്ലായിരുന്നു.

English Summary:

Dr. Sebastian Paul about M. M. Lawrence