തിരുവനന്തപുരം∙കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നേതാക്കളിൽ ഒരാൾ എന്ന ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് സിപിഎമ്മിന്റെ എറണാകുളം ഏരിയ കമ്മിറ്റി എന്ന താഴെത്തട്ടിലേക്ക് എം.എം.ലോറൻസ് പതിക്കുന്നത്. ആ അപമാനത്തെ സംയമനവും പാർട്ടിക്കൂറും കൊണ്ട് അദ്ദേഹം നേരിട്ടു. ലോറൻസിന്റെ അനുഭവ സമ്പത്തും പാരമ്പര്യവും സ്വീകാര്യതയും സിപിഎമ്മിന് അവഗണിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടു പടിയടച്ചവർ തന്നെ തിരിച്ചു കൊണ്ടുവരാൻ നിർബന്ധിതരായി. കേന്ദ്ര കമ്മിറ്റിയിലേക്കു തിരിച്ചെത്താൻ സാധിച്ചില്ലെങ്കിലും തരം താഴ്ത്തപ്പെട്ടതിന്റെ ആറാം വർഷം സംസ്ഥാന കമ്മിറ്റിയിൽ മടങ്ങിയെത്തി; വൈകാതെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായി. സിപിഎമ്മിൽ അധികമാർക്കും സാധിക്കാനാകാത്ത ഉജ്വല തിരിച്ചുവരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പാർട്ടിയിൽ വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ പ്രായം, അനുഭവസമ്പത്ത്, പോരാട്ട ചരിത്രം, വഹിച്ച പാർട്ടി പദവികൾ എല്ലാം പരിഗണിച്ചാൽ രണ്ടാമനെന്ന് വിശേഷിപ്പിക്കാവുന്ന നേതാവാണ് എം.എം.ലോറൻസ്. എന്നാൽ എക്കാലത്തും പാർട്ടിയിൽ ഇരുവരും രണ്ടു ധ്രുവങ്ങളിലായിരുന്നു. അകൽച്ചയും ഈർഷ്യയും ഇരുവരും പൊതുവേദികളിലും മറച്ചു വച്ചിട്ടില്ല. ആ ശത്രുതയുടെ തിക്ത ഫലങ്ങൾ ഏറ്റവും അനുഭവിച്ച പ്രധാനികളിൽ ഒരാളും ലോറൻസ് തന്നെയായി.

ADVERTISEMENT

സിഐടിയു പക്ഷത്തെ പ്രമുഖരെ ലക്ഷ്യമിട്ട് 1998ലെ പാലക്കാടു സംസ്ഥാന സമ്മേളനത്തിൽ വിഎസ് നടത്തിയ വെട്ടിനിരത്തിലോടെയാണു ലോറൻസിന്റെ ഇറക്കം തുടങ്ങുന്നത്. എൽഡിഎഫ് കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ നേതാവു വോട്ടെടുപ്പിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നു പുറത്തായി! അതിനു മറുപടിയായി എറണാകുളം കേന്ദ്രീകരിച്ച് ഉത്ഭവിച്ച സേവ് സിപിഎം ഫോറത്തിന്റെ പിന്നിലെ കരങ്ങളിലൊന്ന് ലോറൻസിന്റേതാണെന്ന കുറ്റപത്രത്തിന്റെ ചുവടു പിടിച്ച് കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. എറണാകുളം ജില്ലാ കമ്മിറ്റിയിലെങ്കിലും ഉൾപ്പെടുത്തുമെന്ന് ഒരു വിഭാഗം കരുതി. പക്ഷേ വിഎസിന്റെ നേതൃത്വം അദ്ദേഹത്തിനു പ്രവർത്തിക്കാൻ നൽകിയത് എറണാകുളം ഏരിയ കമ്മിറ്റിയായിരുന്നു.

പാർട്ടി അച്ചടക്കം അംഗീകരിച്ച് അതിന്റെ ഭാഗമായി തുടർന്നെങ്കിലും വിഎസിനോട് അദ്ദേഹം ക്ഷമിച്ചതേയില്ല. സമൂഹമാധ്യമ കുറിപ്പുകളിലും ആത്മകഥയിലും അച്യുതാനന്ദനെ നോവിക്കാൻ കിട്ടിയ അവസരങ്ങൾ പാഴാക്കിയില്ല. 

ADVERTISEMENT

2012ൽ ഇരുവരും പരസ്യമായ വാഗ്വാദത്തിലേർപ്പെട്ടു. പാലക്കാട്ടെ വെട്ടിനിരത്തലിന് ഒരുമിച്ചു നിന്ന വിഎസും പിണറായിയും വഴി പിരിഞ്ഞതിനെ തുടർന്ന് ആരംഭിച്ച വിഭാഗീയപ്പോരിൽ ലോറൻസിന്റെ മനസ്സ് പിണറായി പക്ഷത്തിനൊപ്പമായി. വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു തോറ്റ 2005 ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ തന്നെ സംസ്ഥാന കമ്മിറ്റിയിലേക്ക് ലോറൻസ് മടങ്ങിയെത്തി. 545 പ്രതിനിധികളിൽ 486 പേരുടെ വോട്ട് നേടി ആധികാരികമായ തിരിച്ചുവരവ്. ‘പാലക്കാട് സമ്മേളനത്തിൽ ഭൂരിപക്ഷം പ്രതിനിധികൾക്കും എന്നെ വേണ്ടെന്നു തോന്നി. ഇപ്പോൾ ഭൂരിപക്ഷത്തിനും എന്നെ വേണം. രണ്ടും അംഗീകരിക്കുന്നു’– മലപ്പുറത്തു ലോറൻസ് പ്രതികരിച്ചു.

58–ാം വയസ്സിലാണ് ലോറൻസ് എൽഡിഎഫ് കൺവീനറായത്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പാർട്ടിയുടെ എക്കാലത്തെയും വലിയ നേതാക്കളിൽ ഒരാൾ എന്ന വിശേഷണത്തിലേക്കുള്ള ആ പ്രയാണത്തെ വിഭാഗീയത പ്രതികൂലമായി ബാധിച്ചെന്നു കരുതുന്നവരുണ്ട്. 

ADVERTISEMENT

ലോറൻസിന് മാറേണ്ടി വന്നപ്പോൾ കൺവീനർ പദവിയിലേക്കു വന്നതും വിഎസ് ആയിരുന്നു. കയറ്റിറക്കങ്ങൾ നിറഞ്ഞ ആ ജീവിതം 90 വയസ്സിലെത്തിയപ്പോൾ കൊച്ചിയിൽ സ്നേഹാദരം ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു: ‘പാർട്ടി അച്ചടക്കത്തിന് ജീവിതം കൊണ്ട് എം.എം.ലോറൻസ് അടിവരയിട്ടു’.

English Summary:

എം എം ലോറൻസ്; ചരിത്രമായ ഇറക്കവും തിരിച്ചുവരവും