സിപിഎമ്മിലെ പ്രായപരിധി നിബന്ധന: ചോദ്യം ചെയ്ത് ജി.സുധാകരൻ
കൊല്ലം ∙ സിപിഎമ്മിൽ പ്രായപരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്തു മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ എസ്എൻ കോളജ്,സ്കൂൾ പൂർവ അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

75 വയസ്സാകുന്നവർ പാർട്ടിയിൽ നിന്നു വിരമിക്കണമെന്ന തീരുമാനം ശരിയല്ല. പാർട്ടിയിൽ നിന്ന് 75–ാം വയസ്സിൽ വിരമിക്കണമെന്നു പാർട്ടി പരിപാടിയിലും മാനിഫെസ്റ്റോയിലും പറഞ്ഞിട്ടില്ല. ആ നിബന്ധന ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ? പിണറായി സഖാവിന് 75 വയസ്സായപ്പോൾ ഇളവു കൊടുത്തു. വേറെ ആളു വേണ്ടേ ?
ഒരു ഓൺലൈൻ ചാനൽ എന്നോട് ചോദിച്ചു, 2026ൽ പിണറായിക്ക് 81 വയസ്സാകും. അപ്പോൾ മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലേ. ഞാൻ പറഞ്ഞു, ആരു പറഞ്ഞു സാധ്യതയില്ലെന്ന്? ഈ ചട്ടം വന്നിട്ടു 3 വർഷമേ ആയിട്ടുള്ളൂ. ചട്ടം കൊണ്ടുവന്നവർക്ക് അതങ്ങു മാറ്റിക്കൂടെ ?ചട്ടം ഇരമ്പുലക്ക ഒന്നുമല്ലല്ലോ.
75 വയസ്സായി എന്നു പറഞ്ഞു വീട്ടിൽ ഇരുത്തുന്നത് ശരിയായ കാര്യമല്ല. തോൽക്കുമെന്നു മനസ്സിലാക്കിയിട്ടു തന്നെ നിയമസഭയിലേക്കും ലോക്സഭയിലേക്കും ചുമ്മാ ആളെ നിർത്തി മത്സരിപ്പിക്കുകയാണ്. പാർലമെന്റിൽ തോൽക്കുമെന്ന് അറിഞ്ഞു കൊണ്ടല്ലേ പലരും മത്സരിപ്പിക്കുന്നത്. ഇതൊക്കെ പരിശോധിക്കേണ്ട കാര്യമാണ്– സുധാകരൻ പറഞ്ഞു.