കൈക്കൂലി; തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം ∙ കെട്ടിടത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫിസറും മുൻപ് പ്രധാന ഓഫിസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ.എം.ഷിബുവിനെയാണ് തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു സസ്പെൻഡ് ചെയ്തത്.

കുറവൻകോണം വാർഡിൽ മുൻ ഡപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകൾ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കാൻ ആരിഫയുടെ ഭർത്താവ് എം.സൈനുദ്ദീനിൽ നിന്നു കൈക്കൂലി വാങ്ങിയെന്നാണു പരാതി.
കൈക്കൂലി നൽകിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. തുടർന്നു തദ്ദേശ മന്ത്രിയുടെ അദാലത്തിൽ അപേക്ഷ നൽകിയതോടെ അനുകൂല തീരുമാനം ഉണ്ടായി. ഇതോടെ കൈക്കൂലി തുക തിരികെ വേണമെന്ന് പരാതിക്കാരൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ ഡപ്യൂട്ടി മേയർ മുഖേന സൈനുദ്ദീൻ കോർപറേഷൻ സെക്രട്ടറിയെ കണ്ടു പരാതി നൽകി. തുടർന്നു കോർപറേഷൻ ഡപ്യൂട്ടി സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും തദ്ദേശ വകുപ്പ് അറിയിച്ചു.