കടുത്തുരുത്തി ∙ പെയ്ന്റിങ് ജോലിക്കായി പോയി ബെംഗളൂരുവിൽ കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) അവശനിലയിൽ റോഡരികിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

കടുത്തുരുത്തി ∙ പെയ്ന്റിങ് ജോലിക്കായി പോയി ബെംഗളൂരുവിൽ കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) അവശനിലയിൽ റോഡരികിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ വൈകിട്ട് സഹോദരൻ ശരത്തിനെ വിളിച്ച് താൻ കർണാടകയിലെ തുമക്കൂരുവിൽ ഉണ്ടെന്നും അവിടേക്ക് എത്തണമെന്നും ശ്യാം ആവശ്യപ്പെട്ടിരുന്നു. ശ്യാം അവശനിലയിലാണെന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ശരത് പറഞ്ഞു.  

ADVERTISEMENT

16നു കാണാതായ ശ്യാമിനെ തിരഞ്ഞുപോയ ശരത്തും സുഹൃത്ത് ജിക്കു ബാബുവും ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്. ശ്യാം ഇപ്പോൾ ഇരുവർക്കുമൊപ്പമുണ്ട്. മൂവരും ഇന്നു നാട്ടിലേക്കു തിരിക്കും. 

കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചിട്ടാണു പെയ്ന്റിങ് ജോലിക്കായി ശ്യാമും സുഹൃത്ത് ബിബിനും ബെംഗളൂരുവിലേക്കു പോയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാത്തിരിക്കാനാണു ജോബി പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഇരുവരും 16നു രാത്രി സ്റ്റേഷനിൽ ഇറങ്ങി കാത്തിരുന്നെങ്കിലും ജോബി എത്തിയില്ല. ഇതിനിടയിൽ സ്റ്റേഷനു പുറത്തിറങ്ങിയ ശ്യാമിനെ പിന്നീടു കാണാതായെന്നാണു സുഹൃത്ത് പറയുന്നത്.

ADVERTISEMENT

ഇരുവരെയും ജോലിക്കായി വിളിച്ചുകൊണ്ടുപോയ ജോബിയെ 18നു വൈകിട്ടു കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ശരത് കണ്ടു. തുടർന്നു റെയിൽവേ പൊലീസ് ജോബിയെ പിടികൂടി. പൊലീസ് ആവശ്യപ്പെട്ടതോടെ ശ്യാമിന്റെ ബന്ധുക്കൾക്കൊപ്പം ജോബിയും ശ്യാമിനെ തിരഞ്ഞു ബെംഗളൂരുവിലെത്തിയിരുന്നു. പക്ഷേ, ജോബി പിന്നീടു മുങ്ങിയെന്നാണു ശ്യാമിന്റെ ബന്ധുക്കൾ പറയുന്നത്.

English Summary:

Missing youth in Bengaluru found