പാർട്ടി മാറാൻ കോഴ: അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാം; അന്വേഷണമില്ലാത്തത് എന്തുകൊണ്ട്?
തിരുവനന്തപുരം ∙ കൂറുമാറ്റാൻ തോമസ് കെ.തോമസ് എംഎൽഎ 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു എംഎൽഎ സ്ഥിരീകരിച്ചതോടെ എന്തുകൊണ്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന ചോദ്യമുയരുന്നു. പൊതുസേവകനു കോഴ നൽകുന്നതും വാങ്ങാൻ പ്രേരിപ്പിക്കുന്നതും അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമാണ്. തോമസ് കെ.തോമസിനെതിരായ ആക്ഷേപം പാർട്ടി സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്തതായാണു വിവരം.

-
Also Read
തോമസ് വഴി വേരുപടർത്താൻ അജിത് പവാർ
എന്നാൽ അക്കാര്യം വിജിലൻസ് അന്വേഷണത്തിനു വിട്ടില്ല. അഴിമതിനിരോധന നിയമപ്രകാരം ഇക്കാര്യത്തിൽ വിജിലൻസിനു കേസെടുക്കാം. വിജിലൻസ് വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണു താനും. എംഎൽഎ ആയതിനാൽ തോമസിനെതിരെ വിജിലൻസ് അന്വേഷിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വേണം.
എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, ശശീന്ദ്രൻ, തോമസ് കെ.തോമസ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടതു മൂന്നാഴ്ച മുൻപാണ്. മുഖ്യമന്ത്രി സാവകാശം ചോദിച്ചെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ഇവർ പ്രതികരിച്ചത്. ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഈ ആക്ഷേപമുൾപ്പെടെ അന്വേഷിക്കാൻ കൂടിയാണു മുഖ്യമന്ത്രി സമയമെടുത്തതെന്നുമാണ് ഇന്നലെ തോമസ് കെ.തോമസ് പ്രതികരിച്ചത്. അങ്ങനെയെങ്കിൽ ഒരു മാസം മുൻപു തന്നെ കോഴയാരോപണം മുഖ്യമന്ത്രിയുടെ അടുത്തെത്തിയെന്നു വേണം മനസ്സിലാക്കാൻ.
വിജിലൻസ് കേസെടുത്താൽ അന്വേഷണത്തിലേക്കു കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂടി എത്തുന്ന സാഹചര്യം വരും. മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിലുള്ള ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാർട്ടിയിലേക്കു കൂറുമാറ്റാനാണ് കോഴവാഗ്ദാനം എന്നാണ് ആരോപണം.
2 സംസ്ഥാനങ്ങളിലായി നടന്ന കുറ്റകൃത്യമെന്ന നിലയ്ക്ക് ഇ.ഡിക്ക് ഇടപെടാനാകും. വിജിലൻസ് കേസെടുത്താൽ മാത്രമേ ആ സാധ്യത ഉണ്ടാകൂ. അന്വേഷണമുണ്ടായാൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കേണ്ടിവരും. ഈ സാഹചര്യത്തിൽ അത്തരമൊരു അന്വേഷണത്തിനു മുഖ്യമന്ത്രി മുതിരുമോ എന്നു വ്യക്തമല്ല.
∙ കോഴ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതു സംഘപരിവാർ ബന്ധത്തിന്റെ തെളിവാണ്. കോഴ വാഗ്ദാനം ചെയ്താൽ കേസെടുക്കണ്ടേ? തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ നടക്കുന്ന പി.സി.ചാക്കോ മറുപടി പറയട്ടെ. ജനതാദൾ (എസ്) ബിജെപി പക്ഷത്താണ്.എന്നാൽ കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നു.പുറത്താക്കുമെന്നു കൃഷ്ണൻകുട്ടിയോടു പറയാന്‍ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോ? ലാവ്‌ലിൻ കേസ് മുതൽ പൂരം കലക്കൽ വരെ ബിജെപി ബന്ധത്തിനു തെളിവുകളേറെ.-പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
∙ഞാൻ വിചാരിച്ചാൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിച്ചിട്ടില്ല. മന്ത്രിയായത് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ്, ആശ്രിത നിയമനം വഴിയില്ല. -ആന്റണി രാജു
∙ സമഗ്രമായ അന്വേഷണംവേണം. അർഹതപ്പെട്ടതൊന്നുംകിട്ടിയിട്ടില്ല. അപ്പോഴൊന്നും ഇടതുപക്ഷ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്നു.-കോവൂർ കുഞ്ഞുമോൻ