റിമാൻഡ് തടവുകാരൻ ജയിലിൽനിന്ന് കടന്നു; പിന്നീട് പിടികൂടി
പീരുമേട് ∙ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ജീവനക്കാരനെ കബളിപ്പിച്ചശേഷം ജയിൽ നിന്നു കടന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പഴയ പാമ്പനാറിൽ നിന്നു പൊലീസ് പിടികൂടി. ചപ്പാത്ത് പുല്ലുമേട് കാരക്കാട്ടിൽ സജൻ (30) ആണ് പിടിയിലായത്.

ഭാര്യയെ ഉപദ്രവിച്ച കേസിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു. ഇതിനിടെ ശനിയാഴ്ച പകൽ ഒരു മണിക്ക് മറ്റു തടവുകാർക്ക് ഒപ്പം സജനെയും പുറത്തിറക്കി. ഇതിനിടെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുങ്ങുകയായിരുന്നു. ജയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സ് പരിസരത്തു കൂടി കാട്ടിലേക്കു ചാടിയ ഇയാൾ തോട്ടാപ്പുരയിൽ എത്തി. ഇവിടെ നിന്നു ഒരു ഓട്ടോറിക്ഷയിൽ കയറി പഴയ പാമ്പനാറിൽ എത്തി. ഓട്ടോറിക്ഷാ ഡ്രൈവർക്കു സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചു.
പീരുമേട്ടിൽ നിന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി സജനെ കസ്റ്റഡിയിലെടുത്തു. ജയിലിൽ നിന്നു സജൻ കടന്നതിനു പിന്നിലെ ജയിൽ ഉദ്യോഗസ്ഥരും, പൊലീസും ഇയാളുടെ ചിത്രം സഹിതം സമൂഹമാധ്യമത്തിൽ പങ്കുവച്ചതു പ്രതിയെ ഉടൻ തന്നെ പിടികൂടുന്നതിനു സഹായകമായി. പീഡനക്കേസിൽ ഉൾപ്പെടെ രണ്ടു കേസുകളിലും സജൻ പ്രതിയാണ്. ജയിൽ നിന്നു സജൻ കടക്കാനിടയാക്കിയ സംഭവത്തിൽ വകുപ്പു തല അന്വേഷണം ഉണ്ടായേക്കും.