മലയാലപ്പുഴ (പത്തനംതിട്ട) ∙ പി.പി.ദിവ്യയ്ക്കെതിരെ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷയെന്നും ദിവ്യയ്ക്കു പരമാവധി ശിക്ഷ കിട്ടണമെന്നും നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസിൽദാറുമായ കെ.മഞ്ജുഷ വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ പരസ്യമായി പ്രതികരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q കോടതി വിധിയിൽ തൃപ്തയാണോ.

A മുൻകൂർ ജാമ്യം തള്ളിയ നിലവിലെ കോടതി വിധിയിൽ തൃപ്തയാണ്. ഞങ്ങൾക്കു വ്യക്തമായ നിലപാടുണ്ട്. ഒരു പാർട്ടിക്കാരും പറയുന്നതു കേൾക്കേണ്ട കാര്യമില്ല. ഞങ്ങളുടെ ആളുകൾ ചെല്ലും മുൻപ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി. അക്കാര്യത്തിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണം. 

ADVERTISEMENT

Q യോഗത്തിലെ പ്രശ്നങ്ങൾ പറഞ്ഞിരുന്നോ. 

A നവീൻ മരിക്കുന്നതിനു തലേന്നു രാത്രി 11 വരെ ഫോൺ വിളിച്ച് അദ്ദേഹത്തെ സമാധാനിപ്പിച്ചിരുന്നു. ഇവിടെയെത്തിയ ശേഷം ബാക്കി നോക്കാമെന്നും പറഞ്ഞു. യാത്രയയപ്പു യോഗത്തിലെ ദിവ്യയുടെ പെരുമാറ്റത്തിൽ വലിയ മാനസിക വിഷമമുണ്ടായിരുന്നു. യോഗത്തിലെ പ്രശ്നങ്ങൾ വാർത്തയായപ്പോൾ പലരും അദ്ദേഹത്തെ വിളിച്ചിരുന്നു. എന്നെയും പലരും വിളിച്ചു. 

Q സ്ഥലംമാറ്റത്തിന് തടസ്സങ്ങളുണ്ടായിരുന്നോ.

A സ്വന്തം ജില്ലയിൽനിന്നു വിരമിക്കുകയെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഉത്തരവായ ശേഷവും സ്ഥലംമാറ്റം വൈകി. നടപടികൾ വൈകിപ്പിച്ചു. സർവീസിൽ 7 മാസം മാത്രം ബാക്കിയുള്ളപ്പോളാണ് നാട്ടിലേക്കു മാറ്റം ലഭിക്കുന്നത്. 2 ദിവസത്തിനകം പ്രശ്നമുണ്ടാകുമെന്നു യോഗത്തിൽ ദിവ്യ പറഞ്ഞിരുന്നു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു കുടുക്കാൻ ശ്രമം നടന്നോയെന്നു സംശയമുണ്ട്. 

ADVERTISEMENT

Qപെട്രോൾ പമ്പ് വിഷയം സംസാരിച്ചിട്ടുണ്ടോ.

Aഅക്കാര്യത്തെക്കുറിച്ച് അദ്ദേഹം മുൻകൂട്ടി ഒന്നും പറഞ്ഞിരുന്നില്ല. അവസാനം സംസാരിച്ച സമയത്ത് ഇക്കാര്യം ചോദിച്ചപ്പോൾ നടപടികൾ പൂർത്തിയാകാത്തതിനാൽ അപ്പോൾ അനുമതി നൽകിയില്ലെന്നും പിന്നീടാണ് നൽകിയതെന്നുമായിരുന്നു മറുപടി.   ആരു പറഞ്ഞാലും നടപടിക്രമം വിട്ട് ഒന്നും ചെയ്യാത്തയാളാണ് നവീൻ. ഫയൽ വൈകിപ്പിക്കാൻ ഒരു നീക്കവും നടന്നിട്ടില്ല. 

Q അപമാനിക്കാൻ ശ്രമം നടന്നോ. 

A സ്റ്റാഫ് കൗൺസിൽ നടത്തിയ യാത്രയയപ്പു പരിപാടിയിൽ ദിവ്യയുടെ പ്രസംഗം പ്രാദേശിക ചാനൽ ചിത്രീകരിച്ചതു മനഃപൂർവമാണ്. ഇതൊഴിവാക്കാൻ കലക്ടർക്ക് ഇടപെടാമായിരുന്നു. ദൃശ്യങ്ങൾ എല്ലാ കലക്ടറേറ്റുകളിലെയും ജീവനക്കാർക്കിടയിൽ പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമം നടന്നു. 

ADVERTISEMENT

Q ഓഫിസ് കാര്യങ്ങൾ പങ്കുവച്ചിരുന്നോ. 

A ഓഫിസ് കാര്യങ്ങൾ അങ്ങനെ സംസാരിക്കാറില്ല. വീട്ടിൽ വന്നാൽ വീട്ടിലെ കാര്യങ്ങൾ. ഓരോ സഹായങ്ങൾക്കു പാവങ്ങൾ വന്നാൽ കയ്യിൽനിന്നു പണമെടുത്ത് സഹായിച്ചിരു‌ന്ന വ്യക്തിയാണ്. ഫയലുകൾ സംബന്ധിച്ച സംശയങ്ങൾ ആർക്കും പറഞ്ഞുകൊടുത്തിരുന്നു. ഫയലുകൾ കൃത്യമായി നോക്കിയിരുന്ന ആളാണ്. ഏതു മേലുദ്യോഗസ്ഥനോടു ചോദിച്ചാലും ഇക്കാര്യം അറിയാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT