ഒഡീഷ യുവതിയെ ബലാൽസംഗം ചെയ്തെന്ന കേസ്: പ്രതി കീഴടങ്ങി
കൊച്ചി∙ വീട്ടുജോലിക്ക് എത്തിയ ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(22) ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കെ.ശിവപ്രസാദ്(75) കീഴടങ്ങി. 28 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണു കീഴടങ്ങൽ. ശിവപ്രസാദിന് എതിരെ പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെ 6.20ന് എറണാകുളം എസിപി പി.രാജ്കുമാറിന്റെ ഓഫിസിൽ എത്തിയാണു കീഴടങ്ങിയത്.

മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞുവീണ പ്രതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ വാർഡിലേക്കു മാറ്റി. ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും ഒന്നിലേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുൻ എംഡിയുമാണു പ്രതി.
കഴിഞ്ഞ മാസം 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു ഇയാൾ വീട്ടുജോലിക്കാരിക്ക് ജ്യൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചെന്നും ബോധം മറഞ്ഞു നിലത്തുവീണ യുവതിയെ ബലാൽസംഗം ചെയ്തെന്നുമാണു കേസ്. 17നു തന്നെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. പീഡനത്തിനു രണ്ടു ദിവസം മുൻപും ശിവപ്രസാദ് തന്നെ കടന്നു പിടിച്ചിരുന്നു എന്നു പരാതിക്കാരി മൊഴി നൽകിയതിനെ തുടർന്നു പ്രതിക്കെതിരെ മറ്റൊരു പീഡനക്കേസ് കൂടി പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടിക വിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയുന്ന വകുപ്പുകൾ ഉൾപ്പെടെ ചേർത്താണു കേസ്.