സീ പ്ലെയ്നിന് അനുമതി നൽകരുത്; ഹൈക്കോടതിയെ സമീപിക്കാൻ മൃഗസ്നേഹി സംഘടന
മൂന്നാർ ∙ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ മാട്ടുപ്പെട്ടി അണക്കെട്ടിലേക്കു സീ പ്ലെയ്ൻ സർവീസ് നടത്താനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു മൃഗസ്നേഹികളുടെ സംഘടന. സർവീസിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡനു പരാതി നൽകിയെന്നും മൃഗസ്നേഹികളുടെ ഐക്യ കൂട്ടായ്മയായ കേരള കോ-എക്സിസ്റ്റൻസ് ഇനിഷ്യേറ്റീവ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.ജയചന്ദ്രൻ പറഞ്ഞു.

ആനമുടിഷോല ഉൾപ്പെടെയുള്ള ഇക്കോ സെൻസിറ്റീവ് മേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സീ പ്ലെയ്ൻ ഉൾപ്പെടെയുള്ള വിനോദോപാധികൾ പാടില്ലെന്നു സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നു സംഘടന പറയുന്നു. സീ പ്ലെയ്ൻ വന്നിറങ്ങുമ്പോഴും പറന്നുയരുമ്പോഴുമുള്ള ശബ്ദം വന്യമൃഗങ്ങളുടെ ജീവനു ഭീഷണിയാണെന്നും ആരോപിച്ചു. സീ പ്ലെയ്ൻ വെള്ളത്തിലിറങ്ങുമ്പോഴും ഉയരുമ്പോഴുമുളള പ്രകമ്പനം ഡാമിന്റെ ബലത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
വൻ പ്രതിഷേധത്തിന് മത്സ്യത്തൊഴിലാളികൾ
തിരുവനന്തപുരം ∙ സീപ്ലെയ്ൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ ശക്തമായ പ്രതിഷേധത്തിന് തയാറെടുക്കുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയാണു സർക്കാർ പദ്ധതി നടപ്പാക്കിയതെന്നും ഇതിനു പിന്നിൽ പ്രത്യേക അജൻഡ സർക്കാരിനുണ്ടെന്നുമാണു സംഘടനകളുടെ നിലപാട്. 2013 ൽ മീൻപിടിത്തക്കാർ എതിർത്തതിനെത്തുടർന്നു നിർത്തിവച്ച പദ്ധതിയാണു വീണ്ടും കൊണ്ടുവന്നിരിക്കുന്നതെന്നു വിവിധ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി. അന്ന് എതിർത്ത പദ്ധതി സംഘടനകളിലെ ഒരാളുമായി പോലും ചർച്ച ചെയ്യാതെ സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയെന്നു കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.