ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമനിർമാണത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യത്തിൽ സിനിമാ മേഖലയിലുള്ളവർ രണ്ടു തട്ടിൽ നിൽക്കുമ്പോൾ, റിപ്പോർട്ട് ശുപാർശ ചെയ്ത നിയമനിർമാണത്തിൽ സർക്കാരിനു മെല്ലെപ്പോക്ക്. സിനിമ മേഖലയിലെ അതിക്രമങ്ങൾ തടയുന്നതിനാവശ്യമായ നിയമം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കയ്യിലെത്തിയിട്ട് ഈ മാസം അവസാനം 5 വർഷമാകും.

തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യത്തിൽ സിനിമാ മേഖലയിലുള്ളവർ രണ്ടു തട്ടിൽ നിൽക്കുമ്പോൾ, റിപ്പോർട്ട് ശുപാർശ ചെയ്ത നിയമനിർമാണത്തിൽ സർക്കാരിനു മെല്ലെപ്പോക്ക്. സിനിമ മേഖലയിലെ അതിക്രമങ്ങൾ തടയുന്നതിനാവശ്യമായ നിയമം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കയ്യിലെത്തിയിട്ട് ഈ മാസം അവസാനം 5 വർഷമാകും. ഇരകളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് നിയന്ത്രണ ചട്ടം രൂപീകരിക്കണമെന്ന ശുപാർശയോടെയാണ് 2019 ഡിസംബർ 31നു ജസ്റ്റിസ് ഹേമ മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൈമാറിയത്. നിയമം രൂപീകരിക്കുമെന്ന് നിയമസഭയിലടക്കം സർക്കാർ ആവർത്തിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾ അനന്തമായി നീളുകയാണ്.
സിനിമയിലെ അതിക്രമങ്ങൾ തടയാനുള്ള നിയമം രൂപീകരിക്കാൻ സഹായകമാകുമെന്നതിനാലാണ് തനിക്കറിയാവുന്ന കാര്യങ്ങൾ ഹേമ കമ്മിറ്റിയോടു വെളിപ്പെടുത്തിയതെന്നു നടി മാലാ പാർവതി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച് 5 വർഷമായിട്ടും ഇതുവരെ നിയമം രൂപീകരിച്ചിട്ടില്ല. തനിക്കറിയാവുന്നതും കേട്ട കാര്യങ്ങളുമാണു കമ്മിറ്റിയെ അറിയിച്ചത്. അഭിപ്രായമെന്ന നിലയിലാണു പലതും പറഞ്ഞത്. ജുഡീഷ്യൽ കമ്മിഷൻ അല്ലാത്തതിനാൽ കമ്മിറ്റിക്ക് അന്വേഷണ അധികാരങ്ങൾ ഉണ്ടായിരുന്നില്ല. പറയുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ആരുടെയും പേരോ വിവരമോ പുറത്തുപോകില്ലെന്നുമുള്ള ഉറപ്പു ലഭിച്ചിരുന്നു. കമ്മിറ്റിയിലെ 3 പേരെയും വിശ്വസിച്ചാണു വിശദമായി സംസാരിച്ചത്. എന്നാൽ, അവ മൊഴിയായി കണക്കാക്കിയുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. കേസുമായി നേരിട്ടു ബന്ധമില്ലാത്തവരെ, തന്റെ മൊഴിയുടെ പേരിൽ വിളിച്ചുവരുത്തുകയാണ്. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തവരെ അതിൽ നിന്നൊഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കായി മുന്നിട്ടിറങ്ങിയ ഡബ്ല്യുസിസിയിൽ ശക്തരായ, നട്ടെല്ലുള്ള പെൺകുട്ടികളുണ്ട്. ക്രിമിനൽ നടപടിയുണ്ടാകുമെന്ന് അവർക്ക് അറിവുണ്ടായിരുന്നിരിക്കാം. അവർ കേസുമായി മുന്നോട്ടു പോകണമെന്നാണു തന്റെ ആഗ്രഹമെന്നും മാലാ പാർവതി പറഞ്ഞു.