നികുതി വിഹിതം: ജനസാന്ദ്രത പരിഗണിക്കണമെന്ന മാനദണ്ഡം നിർദേശിച്ച് കേരളം
തിരുവനന്തപുരം ∙ കേന്ദ്രം പിരിക്കുന്ന നികുതികൾ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും ജനസാന്ദ്രത കൂടി മാനദണ്ഡമാക്കണമെന്നു 16–ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടു. നിലവിലെ 6 മാനദണ്ഡങ്ങൾക്കു പുറമേ ആദ്യമായാണ് ഇങ്ങനെയൊരെണ്ണം കൂടി ഉൾപ്പെടുത്തണമെന്ന് ഒരു സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ വ്യക്തമാക്കി.

ജനസംഖ്യ നോക്കി സംസ്ഥാനങ്ങൾക്കു വിഹിതം നിശ്ചയിക്കുമ്പോൾ പങ്ക് ഗണ്യമായി കുറയുമെന്നതു കണക്കിലെടുത്താണ് ജനസാന്ദ്രത കൂടി മാനദണ്ഡമാക്കണമെന്നു കേരളം ആവശ്യപ്പെട്ടത്. ജനസംഖ്യയിൽ പിന്നിലും ജനസാന്ദ്രതയിൽ മുന്നിലുമാണ് കേരളം.
കേന്ദ്രം പിരിക്കുന്ന നികുതിയിൽ നിന്നു സംസ്ഥാനങ്ങൾക്കു നൽകുന്ന വിഹിതം 41 ശതമാനത്തിൽ നിന്ന് 50% ആക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിൽ ഓരോ ഘടകത്തിനും നിശ്ചയിച്ചിട്ടുള്ള അനുപാതം അടിമുടി പരിഷ്കരിക്കാനും ആവശ്യപ്പെട്ടു. ഇപ്പോൾ 45% തുക പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വീതിക്കുന്നത് 30 ശതമാനമാക്കി കുറയ്ക്കണം. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ 15% നൽകുന്നത് 5 ശതമാനമാക്കണം.
ജനസംഖ്യാടിസ്ഥാനത്തിൽ 15% നൽകുന്നത് 32.5 ശതമാനമായി വർധിപ്പിക്കണം. ഇതിന് 2011ലെ സെൻസസ് കണക്കിനു പകരം 1971 കണക്ക് മാനദണ്ഡമാക്കണം. ജനസംഖ്യ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണിത്. അനാവശ്യ ചെലവുകൾ നിയന്ത്രിച്ചും നികുതി വരുമാനം വർധിപ്പിച്ചും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ഇപ്പോൾ നൽകുന്ന രണ്ടര ശതമാനം വെയ്റ്റേജ് തുടരേണ്ടതില്ല. സംസ്ഥാനത്തെ ദുരന്തങ്ങൾ കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സഹായം അനുവദിക്കണംമെന്നും ആവശ്യപ്പെട്ടു.