ചൂരൽമല–മുണ്ടക്കൈ ദുരന്തം; കേന്ദ്രം തുറന്ന മനസ്സ് കാട്ടണം: ഹൈക്കോടതി
കൊച്ചി ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യവസ്ഥകളിൽ കടുംപിടിത്തം പിടിക്കാതെ തുറന്ന മനസ്സ് കാട്ടാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി.

കൊച്ചി ∙ ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യവസ്ഥകളിൽ കടുംപിടിത്തം പിടിക്കാതെ തുറന്ന മനസ്സ് കാട്ടാൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാർ ചെലവുകൾ സംബന്ധിച്ചു വ്യക്തമായ കണക്കുകൾ തയാറാക്കി നൽകാനും നിർദേശിച്ചു. തെറ്റു ചെയ്തിട്ടില്ലെന്നു കാണിക്കാനാണു കണക്കുകളും വ്യവസ്ഥകളും വിശദീകരിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വാദിക്കുന്നതെന്നും ഇക്കാര്യത്തിൽ പരിഹാരമാണു വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) വിനിയോഗം സംബന്ധിച്ചു കേന്ദ്ര സർക്കാരിനെ അറിയിക്കാനാണു സംസ്ഥാന സർക്കാരിനു ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ചെലവിനത്തിൽ എസ്ഡിആർഎഫിൽനിന്ന് നൽകാനുള്ള തുകയും ഭാവി ചെലവിനു പ്രതീക്ഷിക്കുന്ന തുകയും വ്യക്തമാക്കി വിനിയോഗ സർട്ടിഫിക്കറ്റ് ദുരന്ത പ്രതികരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ടു നൽകണം. ഇത് ഹർജി 18 ന് പരിഗണിക്കുമ്പോൾ ഹാജരാക്കണം.
എന്നാൽ കൂടുതൽ തുക ആവശ്യപ്പെടുമ്പോൾ കേന്ദ്രം എസ്ഡിആർഫിലെ തുക ചെലവാക്കാനാണ് ആവശ്യപ്പെടുന്നതെന്നു സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനായി എസ്ഡിആർഎഫിലുള്ള തുകയുടെ 50% ചെലവാക്കിയാൽ മാത്രമേ അധിക സഹായമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്നുള്ള 153.467 കോടി അനുവദിക്കൂ എന്ന കേന്ദ്ര വ്യവസ്ഥ പ്രായോഗികമാകില്ലെന്നും കോടതി പറഞ്ഞു.