നദീബന്ധനം: പമ്പ്ഡ് സ്റ്റോറേജ് വഴി വൈദ്യുതിക്കും സാധ്യത; ശുപാർശയുമായി കേന്ദ്ര ഏജൻസി
പത്തനംതിട്ട ∙ പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീബന്ധനം നടപ്പാക്കിയാൽ 508 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന കണക്ക് കാണിച്ചും പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാൻ ശ്രമം. ഇതിനായി അച്ചൻകോവിൽ കല്ലാർ അണക്കെട്ടിന്റെ താഴെ പവർഹൗസ് സ്ഥാപിക്കണമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ നാഷനൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയുടെ ശുപാർശ.

1114 ദശലക്ഷം യൂണിറ്റ് (എംയു) വൈദ്യുതി ഇതിലൂടെ ലഭ്യമാകും. 913 എംയു തമിഴ്നാടിനും 201 എംയു കേരളത്തിനും ലഭിക്കും. 100 മെഗാവാട്ട് വീതമുള്ള 5 ജനറേറ്റിങ് യൂണിറ്റുകൾ സ്ഥാപിക്കേണ്ടിവരും. വൈദ്യുതിക്ക് ഏറെ ആവശ്യമുള്ള വൈകുന്നേരത്തെ 6 മണിക്കൂർ പരമാവധി ഉൽപാദനം നടത്താമെന്നും ബാക്കി സമയത്ത് ഈ വെള്ളം തിരികെ ഡാമിലേക്കു പമ്പ് ചെയ്യാമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പമ്പ്ഡ് സ്റ്റോറേജ് രീതി ഇവിടെ അത്ര പ്രായോഗികമല്ലെന്ന് കേരളത്തിന്റെ സംസ്ഥാനാന്തര നദീജല സമിതിയിലെ വിദഗ്ധർ പറയുന്നു. 210 മീറ്റർ ഉയരമുള്ള അച്ചൻകോവിൽ കല്ലാർ റിസർവോയറിൽ 65 മീറ്റർ ഉയരത്തിലാവും ടണലിന്റെ അഗ്രഭാഗം. ഫലത്തിൽ 145 മീറ്റർ ഉയരം (ഹെഡ്) കിട്ടും. പുന്നമേട് ഡാമിൽനിന്ന് അച്ചൻകോവിൽ കല്ലാറിലേക്കുള്ള ഇൻലറ്റ് ടണൽ വരുന്ന ഭാഗത്ത് രണ്ടാം വൈദ്യുതിനിലയവും കേരളത്തിലേക്ക് അച്ചൻകോവിൽ നദി ഒഴുകുന്ന ദിശയിൽ അച്ചൻകോവിലാറിൽ പണിയുന്ന ഡാമിൽ മൂന്നാമത് ഒരു നിലയവും ഉൾപ്പെടെ വൻ ഊർജ ശൃംഖയാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിട്ടിരിക്കുന്നത്.
അച്ചൻകോവിൽ കല്ലാർ ഡാമിൽ വൈദ്യുതി ഉൽപാദിപ്പിച്ച് തമിഴ്നാട് ഭാഗത്തേക്കു വിടുന്ന വെള്ളത്തിന്റെ ഒരു ഭാഗം നീരൊഴുക്കു കുറവുള്ള ഒക്ടോബർ–മേയ് മാസങ്ങളിൽ പമ്പ്ഡ് സ്റ്റോറേജ് സംവിധാനം വഴി പമ്പ് ചെയ്ത് തിരികെ അച്ചൻകോവിൽ അണക്കെട്ടിൽ എത്തിക്കണമെന്നും പദ്ധതി രേഖ നിർദേശിക്കുന്നു.
1990 കളിലെ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശുപാർശകളെല്ലാം. നിബിഡ വനങ്ങൾ നശിക്കുന്നതിന് പദ്ധതി കാരണമാകുമെന്ന കാര്യവും ഏജൻസി മറച്ചുവയ്ക്കുന്നു. 1114 ദശലക്ഷം യൂണിറ്റ് (എംയു) വൈദ്യുതി ലഭ്യമാകുമെന്നും ഇതിൽ 913 എംയു തമിഴ്നാടിനും 201 എംയു കേരളത്തിനുമെന്നും ശുപാർശയിൽ