കൊല്ലം ∙ തുടർച്ചയായി അധികാരം ലഭിക്കുന്നതു വൻതോതിൽ പണമുണ്ടാക്കാനുള്ള വഴിയായി നേതാക്കൾ കാണുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഓരോരുത്തരുടെയും വരുമാനം നാട്ടുകാർക്ക് അറിയാം. എന്നിട്ടും കണക്കിൽപെടാതെ സ്വത്തു സമ്പാദിക്കുന്നു. നേതാക്കൾ വരെ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ ബാങ്കുകളിൽനിന്നു നേതാക്കൾ വൻതോതിൽ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നത് കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് നിയമങ്ങളെല്ലാം കാറ്റിൽപറത്തി നേതാക്കൾ വായ്പകൾ വാങ്ങുന്നു. മറ്റുള്ളവർക്കു സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.

ADVERTISEMENT

തിരഞ്ഞെടുപ്പുകളിൽ ത്രികോണ മത്സരം ഉറപ്പാക്കാൻ ബിജെപി വൻ ശ്രമം നടത്തുന്നു. പലയിടത്തും അതു യാഥാർഥ്യമായി.

പാർട്ടി ജനങ്ങളുമായി അകന്നു. പണമില്ലാത്തതിനാൽ സർക്കാരിന്റെ പല പ്രവർത്തനങ്ങളും താളം തെറ്റുന്നുവെന്ന വസ്തുത ജനങ്ങളിലേക്ക് എത്തിക്കാൻ ഇതുമൂലം കഴിയുന്നില്ല. നേതാക്കൾക്കു വീടുകളുമായി ദൈനംദിന ബന്ധമില്ല. അനുഭാവികളുമായുള്ള ബന്ധംപോലും നഷ്ടമാകുന്നു. തിരഞ്ഞെടുപ്പുകളിൽ കിട്ടുമെന്നു പറയുന്ന വോട്ടും കിട്ടുന്ന വോട്ടും തമ്മിൽ വൻ വ്യത്യാസമുണ്ടാകുന്നത് അതുകൊണ്ടാണ്.

ADVERTISEMENT

50% വോട്ട് എന്ന ലക്ഷ്യത്തിലേക്ക് ഇപ്പോഴും എത്താനാകുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 33.35% വോട്ടാണു കിട്ടിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 45.28% വോട്ടാണു കിട്ടിയതെന്നോർക്കണം.

അടിസ്ഥാന വോട്ടുബാങ്കുകളിൽ ജാതി–വർഗീയ ചിന്ത സൃഷ്ടിച്ച് പാർട്ടിയിൽനിന്നു അകറ്റാൻ ശ്രമമുണ്ട്. ചില തൊഴിൽമേഖലകളിൽ വർഗീയസംഘടനകൾ പിടിമുറുക്കുന്നു. വലതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ഇടത്തരം കർഷകവിഭാഗമാണ്. ആ മേഖലയിൽ കടന്നുകയറണം. സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്ന 60 ലക്ഷത്തോളം പേരുണ്ട്. അവർക്കിടയിൽ പ്രവർത്തനം വ്യാപിപ്പിക്കണം.

ADVERTISEMENT

ആരാധനാലയങ്ങളിൽ വർഗീയശക്തികൾ കടന്നുകയറുന്നതു ചെറുക്കണം. വിരമിച്ചവരെ ജാതി–മത ശക്തികൾ ഉപയോഗപ്പെടുത്തുന്നു. കലാസമിതികളുടെയും വായനശാലകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തനങ്ങളിലേക്ക് ഇവരെ കൊണ്ടുവരണം.

കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ നടപടിയെടുത്തതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇടക്കാലത്തു സജീവമല്ലാതിരുന്ന ജയരാജൻ സമ്മേളനമടുത്തപ്പോൾ സജീവമായെന്നാണു പരാമർശം. നേതാക്കൾ മാധ്യമങ്ങളോടു സംസാരിക്കുന്നത് ജാഗ്രതയോടെ വേണമെന്നും റിപ്പോർട്ടിലുണ്ട്.

മതന്യൂനപക്ഷം:ജാഗ്രത വേണം

മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രവർത്തനം മതിപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതു മനസ്സിലാക്കി വർഗീയശക്തികൾ എതിർപ്രചാരം നടത്തുന്നതിനെതിരെ ജാഗ്രത വേണമെന്ന് പ്രവർത്തന റിപ്പോർട്ട് പറയുന്നു. ജമാഅത്തെ ഇസ്‌ലാമി, കാസ പോലുള്ള സംഘടനകളെ ശക്തമായി പ്രതിരോധിക്കണം. വിശ്വാസി, അവിശ്വാസി എന്നിങ്ങനെ വിഭജിച്ച് ഇത്തരം വിഭാഗങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാൻ യുഡിഎഫ് ശ്രമിക്കുന്നു.

മതന്യൂനപക്ഷങ്ങളിലെ ബുദ്ധിജീവികളെയും ഉന്നത വിദ്യാഭ്യാസമുള്ളവരെയും മതമൗലികവാദ ശക്തികൾ ആകർഷിക്കുന്നു. മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകളെ സജീവമായി ഇതിനു രംഗത്തിറക്കുന്നതായും പ്രവർത്തന റിപ്പോർട്ടിലുണ്ട്.

English Summary:

Kerala CPM Conference: CPM's internal report exposes corruption, Weaknesses

Show comments