എസ്എൻഡിപി യോഗ നേതൃത്വം സ്ഥാപക ലക്ഷ്യങ്ങളിൽനിന്നു പൂർണമായും വ്യതിചലിച്ചു: എം.കെ. സാനു

Prof MK Sanu
എം.കെ. സാനു (ഫയൽ ചിത്രം)

കൊച്ചി∙ എസ്എൻഡിപി യോഗ നേതൃത്വം സ്ഥാപക ലക്ഷ്യങ്ങളിൽനിന്നു പൂർണമായും വ്യതിചലിച്ചുവെന്നു പ്രഫ. എം.കെ. സാനു. മുൻപ് എസ്എൻഡിപി യോഗത്തിലുള്ളവർ സ്വഭാവശുദ്ധിയുള്ളവരായിരുന്നു. ഇപ്പോഴത്തെ നേതൃത്വം ഈ പൈതൃകത്തിൽനിന്നു പൂർണമായും വ്യതിചലിച്ചവരാണ്. സമുദായങ്ങളെ ഏകോപിപ്പിക്കുന്ന കാര്യത്തിലും പരാജയപ്പെട്ടു. പണമിടപാടിലും സുതാര്യത നഷ്ടപ്പെട്ടു.

സാമൂഹിക രംഗത്തു പ്രവർത്തിക്കുന്നതു രാഷ്ട്രീയ പ്രവർത്തനം പോലെയല്ല. ആളുകളിലും സമൂഹത്തിലും മാറ്റമുണ്ടാക്കാനാകണം. ശ്രീനാരായണ സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പന്തിഭോജനം ശതാബ്ദിയാഘോഷ പരിപാടികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു എം.കെ. സാനു.