Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻ‌ഡിപി പിളർ‌ത്താൻ ബിജെപി ശ്രമം; അമിത് ഷാ പറഞ്ഞിട്ടും കേൾക്കുന്നില്ല: വെള്ളാപ്പള്ളി

തിരുവനന്തപുരം∙ എസ്എൻ‌ഡിപിയിൽ പിളർ‌പ്പിനു ബിജെപി ശ്രമിക്കുകയാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മാനസികമായി തകർക്കാനായി തറവേല കാണിക്കുകയാണ്. ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലടക്കം വൻ ആക്രമണം നടത്തുന്നുവെന്ന പരാതി നൽകിയിട്ടും നേതാക്കൾ തടഞ്ഞില്ല‍.

മറ്റു പാർട്ടികളില്‍ നിന്നൊന്നും ഇത്തരം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. അമിത് ഷാ പറഞ്ഞതുപോലും കേൾക്കാത്ത ബിജെപിയാണ് കേരളത്തിലേത്. മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റി’ലാണ് വെള്ളാപ്പാള്ളിയുടെ പ്രതികരണം

പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നതെന്നു നേരത്തേ തിരുവനന്തപുരത്തു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ പോക്കാണെങ്കിൽ നൂറു വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപി അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയുമടക്കം വനിതാമതിലിൽ പങ്കെടുക്കും. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സർക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രാവിലെ രംഗത്തെത്തിയിരുന്നു. സാഹചര്യം ഒത്തുവന്നാൽ മതിലിനു പിന്തുണയുമായി എത്തും. ശബരിമല കർമസമിതി നടത്തിയ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതിരുന്നത് എന്‍ഡിഎയുടെ പരിപാടി അല്ലാതിരുന്നതിനാലാണെന്നും തുഷാർ വിശദീകരിച്ചു.

related stories