വണ്ണപ്പുറം∙ വില്‍ക്കാന്‍ വച്ചിരുന്ന മല്‍സ്യത്തില്‍ കീടനാശിനി തളിച്ച സംഭവമുണ്ടായ തൊടുപുഴ വണ്ണപ്പുറത്ത് ഇന്ന് ഒരു മീന്‍കടയും തുറന്നില്ല. ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെത്തുടര്‍ന്നാണിത്. പഞ്ചായത്തിലെ മീൻകടകളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് അറിയിച്ചു.
അതേസമയം, വിൽപ്പനയ്ക്കു വച്ച മൽസ്യത്തിൽ വരുന്ന ഈച്ചകളെ തുരത്താൻ കീടനാശിനി സ്പ്രേ ചെയ്തതിനെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്‌ഷനിലെ സിഎംവി സൂപ്പർ മാർക്കറ്റിൽ വിൽക്കാൻ വച്ച മൽസ്യത്തിലാണ് പാറ്റ, ഈച്ച, മറ്റു പ്രാണികൾ എന്നിവയെ തുരത്താൻ ഉപയോഗിക്കുന്ന സ്പ്രേ അടിച്ചത്. കടയിലെ ജീവനക്കാരൻ കീടനാശിനി അടിക്കുന്ന ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചു. വിപണിയിൽ പ്രചാരത്തിലുള്ള കീടനാശിനി സ്പ്രേ ചെയ്യുന്നതു ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അകലെനിന്നു മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതാണു ദൃശ്യങ്ങൾ.
ഇടുക്കിയിലെ കൂടുതൽ വാർത്തകൾക്ക്...