Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോറിയില്‍ നിന്നു ദുർഗന്ധം; തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ചീഞ്ഞ ചെമ്മീൻ

chemmeen-nattupacha-ktm (ഫയൽ ചിത്രം)

തൃപ്പൂണിത്തുറ∙ അരൂർ മാർക്കറ്റിലേക്കു കൊണ്ടുപോവുകയായിരുന്ന ചീഞ്ഞ ചെമ്മീനുകൾ ജില്ലാ ആരോഗ്യ വിഭാഗം പിടികൂടി. ചെമ്മീൻ കൊണ്ടുപോയ കണ്ടെയ്നർ ലോറിയിൽ നിന്നും ദുർഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസർമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചീഞ്ഞ ചെമ്മീനുകൾ പിടികൂടിയത്.

ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവന്ന ചെമ്മീൻ മിനി ബൈപാസിലെ പഴയ ടോളിനു സമീപത്തുവച്ചാണ് പിടികൂടിയത്. നാൽപതു കിലോയുള്ള നൂറിലേറെ പെട്ടികളാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്‌. ചമ്പക്കര മാർക്കറ്റിൽ ഇറക്കിയ ശേഷമാണു ചെമ്മീൻ അരൂരിലേക്കു കൊണ്ടുപോയതെന്നു ഡ്രൈവർ പറഞ്ഞു.

ഐസിൽ ഇട്ടു സൂക്ഷിച്ച ചെമ്മീനുകൾ പലതും ചീഞ്ഞ് അഴുകിയ നിലയിലായിരുന്നു. മീനുകൾക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ മീനുകൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ഇവ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നശിപ്പിക്കാനും തീരുമാനമായി.
 

related stories