Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഡെക്കാത്ത്‌‌ലണിൽ ഇന്ത്യൻ താരത്തിന് വിലക്ക്

India-in-Asian-Athletics-Meet ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റിന്റെ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ. ചിത്രം: സമീർ എ. ഹമീദ്

ഭുവനേശ്വർ ∙ ഏഷ്യൻ മീറ്റ് തുടങ്ങിയ ദിവസംതന്നെ രാജ്യത്തിനു നാണക്കേടായി ഉത്തേജക മരുന്ന് വിവാദം. ഡെക്കാത്ത്‍ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങിനെ മരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നു ദേശീയ ഉത്തേജകമരുന്ന് വിരോധ ഏജൻസി (നാഡ) വിലക്കി.

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സ് മെഡൽ ജേതാവായ ഈ രാജസ്ഥാൻ താരം അവിടെ പരിശോധനയ്ക്കു നിൽക്കാതെ മുങ്ങിയിരുന്നു. തുടർന്നാണു നാഡയുടെ റിപ്പോർട്ട് വന്നത്. അഖിലേന്ത്യാ അന്തർസർവകലാശാല ചാംപ്യനാണു താരം. ജഗ്താറിനൊപ്പം ഇന്ത്യൻ ടീമിലുണ്ടായിരുന്ന അഭിഷേക് ഷെട്ടി മാത്രമാണ് ഇന്നു ഡെക്കാത്ത്‍ലണിൽ ഇന്ത്യയ്ക്കായി ഇറങ്ങിയത്. 

related stories