സ്റ്റീപ്പിൾ ചെയ്സിൽ സുധാ സിങ്ങിനു സ്വർണം; ഇന്ത്യക്ക് ഏഴാം സ്വർണം

ഭുവനേശ്വർ ∙ ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയുടെ സുധാ സിങ്ങിനു സ്വർണം. ഇതോടെ മീറ്റിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഏഴായി.

മൂന്നാം ദിനത്തിലെ ഇന്ത്യയുടെ മറ്റു മെഡൽ നേട്ടങ്ങൾ

∙ ട്രിപ്പിൾ ജംപിൽ മലയാളി താരം എൻ.വി.ഷീനയ്ക്കു വെങ്കലം (13.42 മീ)
∙ വനിതാ 400 മീ. ഹർഡിൽസിൽ ആർ.അനുവിനു വെള്ളി
∙ പുരുഷ 400 മീ. ഹർഡിൽസിൽ എം.പി.ജാബിറിനു വെങ്കലം
∙ വനിതാ 4–100 മീറ്റർ റിലേയിൽ മെർലിൻ ജോസഫ് ഉൾപ്പെട്ട ഇന്ത്യൻ ടീമിനു വെങ്കലം

മന്‍പ്രീത് കൗര്‍ (ഷോട്പുട്ട്), ജി. ലക്ഷ്മണ്‍ (5000 മീറ്റര്‍), നിര്‍മല ഷിയോറാൻ (400 മീറ്റര്‍), മുഹമ്മദ് അനസ് (400 മീറ്റര്‍), അജയ്കുമാര്‍ സരോജ് (1500 മീറ്റര്‍), പി.യു. ചിത്ര (1500 മീറ്റര്‍), സുധാ സിങ് (സ്റ്റീപ്പിള്‍ ചേസ്) എന്നിവരാണ് ഇന്ത്യക്കായി ഇതുവരെ സ്വർണം നേടിയത്.

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ രണ്ടാംദിനം നടന്ന പത്തു ഫൈനലുകളിൽ നാല് എണ്ണത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.