ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 മരണം. നിരവധിപേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുന്നു. അരുണാചലിലെ പാപുംപാരെ ഗ്രാമത്തിലെ അഞ്ചു ഗ്രാമങ്ങൾ ഒലിച്ചുപോയി.
ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്തനിവാരണസേന, പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. റോഡുകൾ പലതും തകർന്ന നിലയിലാണ്. എന്നാൽ, കനത്തമഴയും മണ്ണിടിച്ചിലും കാരണം പലസ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല.