Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു

Banasura Sagar

വയനാട്∙ ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ നാലുപേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയിൽ കാട്ടിലേടത്ത് സച്ചിൻ ചന്ദ്രന്റെ മൃതദേഹമാണ് അപകടം സംഭവിച്ച സ്ഥലത്തിനു സമീപത്തുതന്നെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചോടെയാണ് മൃതദേഹം കിട്ടിയത്.

മറ്റു രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശി മെല്‍ബിന്‍, വയനാട് സിങ്കോണ സ്വദേശി വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണു കഴിഞ്ഞദിവസം കിട്ടിയത്. നാലാമത്തെ ആൾക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച മീന്‍പിടിക്കുന്നതിനിടെയാണ് നാലുപേരെ അണക്കെട്ടിൽ കാണാതായത്.