Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റിലായ മണിക്കുട്ടന് കോൺഗ്രസ് ബന്ധമില്ല; സിപിഎമ്മുകാരൻ: എം.എം. ഹസൻ

mm-hassan-04

കോഴിക്കോട് ∙ ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മണിക്കുട്ടനു കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ആർഎസ്എസുകാരന്റെ കൊല കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എളവക്കോട് വാർഡിലെ 144–ാം നമ്പർ ബൂത്തിൽ ഇടതുമുന്നണിയുടെ കൺവീനറായിരുന്നു മണിക്കുട്ടൻ.

കോടിയേരിക്ക് മണിക്കുട്ടന്റെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ‍ കഴക്കൂട്ടത്തെ ജനപ്രതിനിധിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചാൽ മനസിലാവും. തിരുവനന്തപുരത്തെ സിപിഎം കൗൺസിലർമാരായ വിജയകുമാറും പത്മകുമാറും മണിക്കുട്ടനെ എത്ര തവണ വിളിച്ചിട്ടുണ്ടെന്നു ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചാൽ ബോധ്യപ്പെടും. പ്രതിയോഗികളെ കൊല ചെയ്യുന്നതു കോൺഗ്രസിന്റെ സംസ്ക്കാരമില്ലെന്നും എം. എം. ഹസൻ വ്യക്തമാക്കി.

മണിക്കുട്ടൻ ഐഎൻടിയുസി പ്രവർത്തകന്റെ മകനാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.

related stories