നിലമ്പൂർ∙ മാവോയിസ്റ്റ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു നിലമ്പൂർ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കമ്യൂണിറ്റി ഹാളിൽ വച്ച് കോളനിക്കാർക്ക് അരമണിക്കൂർ ക്ലാസെടുത്താണു സ്ത്രീ ഉൾപ്പെട്ട അഞ്ചംഗ സായുധസംഘം മടങ്ങിയത്. മാവോയിസ്റ്റ് സോമന്റെ നേതൃത്വത്തിലുളള സംഘമാണ് വനത്തിലുളളതെന്നാണു വിവരം. രണ്ട് മാവോയിസ്റ്റുകൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട വനമേഖലക്കടുത്താണ് പുഞ്ചക്കൊല്ലി കോളനി. സംഭവത്തിനു പിന്നാലെ പൊലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
Search in
Malayalam
/
English
/
Product