ചിത്രയെ ലോക ചാംപ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയത് പരിശോധിക്കണം: പി.ജെ.കുര്യൻ

ന്യൂഡൽഹി ∙ പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയത് പരിശോധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ചിത്രയെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ പോലും ലണ്ടനിലേക്കുള്ള സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപി കെ. സോമപ്രസാദാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. നിക്ഷിപ്ത താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന കായിക സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് സോമപ്രസാദ് ആവശ്യപ്പെട്ടു.