Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകങ്ങൾ ഇനി എൻസിഇആർടി വീട്ടിലെത്തിക്കും; ഓൺലൈൻ വഴി ഓർഡർ ചെയ്യാം

NCERT

ന്യൂഡൽഹി∙ എൻസിഇആർടിയുടെ (നാഷനൽ കൗൺസിൽ ഓഫ് എഡ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ്) പുസ്തകങ്ങൾ ഇനി ഓൺലൈനായി വാങ്ങാം. സ്കൂളുകൾ www.ncertbooks.ncert.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ ആയി ഓർഡർ ചെയ്താൽ എവിടെ വേണമെങ്കിലും പുസ്തകമെത്തും. സ്കൂളുകളുടെ അഫിലിയേഷൻ നമ്പരും മറ്റും നൽകിയാണ് ഓർഡർ നടത്തേണ്ടത്. 2018–19 വർഷത്തേക്കുള്ള ഓർഡറുകൾ സെപ്റ്റംബർ എട്ടിനകം നടത്തണം.

പണം ഇപ്പോൾ നൽകേണ്ടതില്ല. രാജ്യമെങ്ങും എൻസിആർടി പുസ്കതങ്ങള്‍ യഥാസമയം ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനാണ് ഓൺലൈൻ സംവിധാനം കൊണ്ടുവന്നതെന്ന്, എൻസിആർടിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യഘട്ടത്തിൽ സ്കൂളുകൾക്കുമാത്രമാണ് ഇതിനുള്ള അവസരം. അടുത്തഘട്ടത്തിൽ വിദ്യാർഥികൾക്കും പുസ്തകങ്ങൾ നേരിട്ട് ഓർഡർ ചെയ്യാം. അവ തപാൽവഴി വീട്ടിലെത്തിക്കും. ഇതോടൊപ്പം, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുള്ള പുസ്തക വിൽപ്പന ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.