പ്രീമിയര്‍ ലീഗ്: ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോൽപിച്ച് ചെൽസി

വെംബ്ലി∙ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. ടോട്ടനത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു. ബാറ്റ്ഷ്വായുടെ സെല്‍ഫ് ഗോള്‍‌ ചെല്‍സിക്കു തിരിച്ചടിയായെങ്കിലും മാര്‍ക്കോ അലന്‍സോയുടെ ഇരട്ടഗോള്‍ ചെല്‍സിക്കു ജയമൊരുക്കി. ലീഗില്‍ ചെല്‍സി ഇപ്പോള്‍ 12–ാം സ്ഥാനത്താണ്. ആദ്യമല്‍സരത്തില്‍ ചെല്‍സി തോറ്റിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍.