ലണ്ടൻ∙ യുവേഫ ചാംപ്യന്‍സ്‍ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ തകര്‍ത്ത് ബാര്‍സിലോന ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാര്‍സയുടെ ജയം. ബാഴ്സയ്ക്കു വേണ്ടി മെസി രണ്ടു ഗോളുകൾ നേടി. ഇതോടെ റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും ചാപ്യന്‍സ്‌ലീഗില്‍ 100 ഗോളെന്ന നേട്ടം സ്വന്തമാക്കി. ഒസ്മാനെ ഡെംബലെയാണ് മറ്റൊരു ഗോള്‍ സ്കോറര്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു ഗോളിനു ചെല്‍സിയെ കീഴടക്കിയാണു കാറ്റലന്‍മാര്‍ ക്വാര്‍ട്ടറിൽ കടന്നത്.
മറ്റൊരു മല്‍സരത്തില്‍ ബെസിക്റ്റസിനെ തോല്‍പിച്ച് ബയേണും ക്വാര്‍ട്ടര്‍ പ്രവേശനം ഗംഭീരമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ ജയം. വെഗ്‌നറും തിയാഗോയുമാണ് സ്കോറര്‍മാര്‍. വഗ‌്നര്‍ ലവിന്റെ വകയായിരുന്നു ബസിക്റ്റസിന്റെ ആശ്വാസ ഗോള്‍. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ എട്ട് ഗോളിന്റെ വമ്പന്‍ ജയവുമായി ബയേണും ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഒപ്പം ചാംപ്യന്‍സ്‌ലീഗില്‍ 11 മല്‍സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചെന്ന റെക്കോര്‍ഡ് പരിശീലകന്‍ യുപ്പ് ഹെയ്നെക്ക്സും സ്വന്തമാക്കി.