വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

കൊച്ചി∙ സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി കൊച്ചിയില്‍ ബസുടമകളുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാമെന്നു മന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം അഞ്ചുമുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നു ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി. സത്യന്‍ അറിയിച്ചു.