Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2024 ‍ഒളിംപിക്സിന് പാരിസ് വേദിയാകും; 2028ല്‍ ലൊസാഞ്ചലസും

olympics പാരിസ് മേയർ ആൻ ഹിഡാൽഗോയ്ക്കും (ഇടത്) ലൊസാഞ്ചലസ് മേയർ എറിക് ഗാർസെറ്റിയ്ക്കുമൊപ്പം (വലത്) രാജ്യാന്തര ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക്ക്.

ലിമ (പെറു)∙ 2024ലെയും 2028ലെയും ഒളിംപിക്സ് വേദികള്‍ രാജ്യാന്തര ഒളിംപിക് കമ്മി​റ്റി പ്രഖ്യാപിച്ചു. 2024ല്‍ പാരീസിലും 2028ല്‍ ലൊസാഞ്ചലസിലും ഒളിംപിക്‌സ് നടക്കും. രാജ്യാന്തര ഒളിംപിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്. ഫ്രഞ്ച് തലസ്ഥാന നഗരം നൂറു വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്സിനു വേദിയാകുന്നത്. 1921നുശേഷം ആദ്യമായാണ് രണ്ട് ഒളിംപിക്സ് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്‌സിനു വേദിയാകുന്നത്. പെറുവിലെ ലിമയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 2020ല്‍ ടോക്കിയോയിലാണ് അടുത്ത ഒളിംപിക്സ്.