അഷ്ഗാബട് ∙ അവഗണനകളെ പിന്തള്ളി മുന്നേറിയ പി.യു.ചിത്രയ്ക്ക് ഏഷ്യൻ ഇൻഡോർ ഗെയിംസ് അത്‍ലറ്റിക്സിൽ സ്വർണം. വനിതകളുടെ 1500 മീറ്ററിൽ 4.27.77 മിനിറ്റിൽ ഓടിയെത്തിയാണ് ചിത്ര ഏഷ്യൻ ഇൻഡോർ മീറ്റിലെ കന്നി സ്വർണം നേടിയത്.
ദീർഘദൂര ഇനങ്ങളിലെ മിന്നും പ്രകടനം തുടർന്ന തമിഴ്നാട്ടുകാരൻ ജി. ലക്ഷ്മണിന്റെയും കരുത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം രണ്ട് ആയി. പുരുഷൻമാരുടെ 3000 മീറ്ററിലാണ് ലക്ഷ്മണിന്റെ സ്വർണനേട്ടം (8.2.30 മിനിറ്റ്). ഓഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ലക്ഷ്മൺ ഇരട്ട സ്വർണം നേടിയപ്പോൾ 1500 മീറ്ററിൽ ചിത്രയും ഒന്നാമതെത്തിയിരുന്നു.