കൊച്ചി ∙ അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ചു രണ്ടു ട്രെയിനുകൾക്കു എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (രാത്രി 9.43) 13നും 18നും മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (വൈകിട്ട് 4.05) 13നും 22നും സ്റ്റേഷനിൽ നിർത്തും. ലോകകപ്പ് കാണാൻ മലബാറിൽ നിന്നെത്തുവർക്കു സ്റ്റോപ്പ് സഹായകമാകും. നോർത്ത് സ്റ്റേഷനു സമീപമുള്ള ലിസി മെട്രോ സ്റ്റേഷനിൽ നിന്നു ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കു മെട്രോ സർവീസും ലഭ്യമാണ്.
Search in
Malayalam
/
English
/
Product