Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാമറയത്തേക്ക് യാത്ര പറഞ്ഞ് മലയാളത്തിന്റെ പ്രിയസംവിധായകൻ; ഐ.വി.ശശിക്ക് യാത്രാമൊഴി

IV Sasi Funeral ഐ.വി. ശശിയുടെ മൃതദേഹം സംസ്കാരത്തിനായി സാലിഗ്രാമിലെ വീട്ടിൽ നിന്നുമെടുത്തപ്പോൾ. ചിത്രം: വിബി ജോബ്

ചെന്നൈ∙ മലയാള സിനിമയിൽ നവതരംഗത്തിന്റെ പാത തുറന്ന് ഒട്ടേറെ തുടർഹിറ്റുകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ഐ.വി.ശശി ഇനി ഓർമത്താളുകളിൽ. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചെന്നൈ പൊരൂർ വൈദ്യുതി ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിൽ മകൻ അനി ചിതയ്ക്കു തീകൊളുത്തി. ഓസ്ട്രേലിയയിലായിരുന്ന മകൾ അനുവും ഭർത്താവ് മിലൻ നായരും പേരക്കുട്ടി ആരവും എത്തിയതിനു ശേഷം വൈകിട്ടു നാലിനു വിലാപയാത്രയായാണു മൃതദേഹം പൊരൂർ ശ്മശാനത്തിൽ എത്തിച്ചത്. 

ചെന്നൈ സാലിഗ്രാമിലെ വസതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, റഹ്മാൻ, അശോകൻ, പ്രതാപ് പോത്തൻ, വിനീത്, സിദ്ദീഖ്, വിജയകുമാർ, നടിമാരായ മേനക, രേവതി, അംബിക, ഷീല, ചിത്ര, ഡബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായികമാരായ ചിത്ര, സുജാത, സംവിധായകരായ ഹരിഹരൻ, സിബി മലയിൽ, പ്രിയദർശൻ, കമൽ, രഞ്ജിത്, വി.എം.വിനു, ലെനിൻ രാജേന്ദ്രൻ തിരക്കഥാകൃത്ത് എം.പത്മകുമാർ, ഛായാഗ്രാഹകൻ മധു അമ്പാട്ട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, നിർമാതാക്കളായ ലിബർട്ടി ബഷീർ, പി.വി.ഗംഗാധരൻ, സുരേഷ് കുമാര്‍ എന്നിവർ എത്തിയിരുന്നു.

ഇവരെക്കൂടാതെ ചെന്നൈയിലെ മലയാളി സമൂഹവും, മലയാളി സംഘടനാ ഭാരവാഹികളും, പൊതുജനങ്ങളും പ്രിയ സംവിധായകനെ അവസാനമായി ഒരുനോക്കു കാണാൻ എത്തി.

I V Sasi അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ മൃതദേഹം ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ എത്തിച്ചപ്പോൾ. ചിത്രം: വിബി ജോബ്