മലപ്പുറം ∙ കേരളത്തിലെ കോടതികളിൽ മാധ്യമപ്രവർത്തകർക്കു നിയന്ത്രണമേർപ്പെടുത്തിയ സംഭവം നിയമ സംവിധാനത്തിന്റെ ചരിത്രത്തിലെ കറുത്ത പാടാണെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ആ അഴുക്ക് കഴുകിക്കളയാനുള്ള ബാധ്യത നീതിന്യായ വ്യവസ്ഥയ്ക്കുതന്നെയാണ്. ആർക്കും ആരുടെമേലും അധികാരം സ്ഥാപിക്കാൻ അവകാശമില്ല. മാധ്യമപ്രവർത്തകർക്ക് ഇപ്പോഴും കോടതികളിലേക്കു പ്രവേശനമില്ലെന്നുള്ളത് അവിശ്വസനീയമാണ്. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമനിർമാണം നടത്തുന്നതിനെപ്പറ്റി ആലോചിക്കാൻ ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisement