Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.പി. സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

TP Senkumar

കൊച്ചി∙ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശ്യപരമാണെന്ന സെൻകുമാറിന്റെ ഹർജിയിലാണു നടപടി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട അന്വേഷണമാണു റദ്ദാക്കിയത്. സെൻകുമാറിനെതിരെയുള്ള കേസിൽ സർക്കാരിന് ഇത്ര ഉത്സാഹം എന്തുകൊണ്ടാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മറ്റു കേസുകളിൽ ഈ ഉത്സാഹം കാണാറില്ല. മറ്റു പ്രശ്നങ്ങളും കൊലക്കേസുകളുമൊക്കെ ഇവിടെയുണ്ടല്ലോ എന്നും കോടതി പരാമർശിച്ചു.

അവധിയെടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ നടപടി റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണു ചോദ്യം. സുപ്രീംകോടതി നിർദേശപ്രകാരം ഡിജിപി പദവിയിൽ തിരിച്ചെത്തി, വിരമിച്ച ശേഷം സർക്കാർ പിന്നാലെ നടന്നു വേട്ടയാടുകയാണോ എന്നും കോടതി ചോദിച്ചു. ഇതിനോട്, സർക്കാരിനു വ്യക്തിവിദ്വേഷമില്ലെന്നാണ് പ്രോസിക്യൂട്ടർ മറുപടി നൽകിയത്.