പാരിസ് ∙ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം. ബാർസിലോന താരം ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാൾഡോ പുരസ്കാരം നേടിയത്. ഫ്രാൻസ് ഫുട്ബോൾ മാസികയുടെ ബലോൻ ദ് ഓർ പുരസ്കാരത്തിന് അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ നേട്ടത്തിൽ മെസ്സിക്കൊപ്പം.
നെയ്മർ, ജിയാൻല്യൂജി ബുഫൺ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രാൻസ് ഫുട്ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബലോൻ ദ് ഓർ പുരസ്കാര നിർണയം നടത്തുന്നത്.റയൽ മഡ്രിഡിനെ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് റൊണാൾഡോയ്ക്ക് തുണയായത്.
റൊണാൾഡോ അമ്മ മരിയ ഡോളാറെസിനും മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പം കിരീടവുമായി.
Advertisement