Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്സി പുണെ സിറ്റിക്കെതിരെ ചെന്നൈയിന് ഒരു ഗോൾ ജയം; ഒന്നാമത്

isl

ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ‌ എഫ്സി പുണെ സിറ്റിയെ തോല്‍പ്പിച്ച് ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. 83-ാം മിനിറ്റിൽ ഗ്രിഗറി നെൽസണാണ് വിജയഗോൾ നേടിയത്. മാഴ്സലീഞ്ഞോ ഇല്ലാതെയാണ് പൂണെ ഇറങ്ങിയത്. പന്തടക്കത്തിലും ആക്രമണത്തിലും മൽസരത്തിലുടനീളം ആധിപത്യം തുടർന്നിട്ടും ഗോൾ കണ്ടെത്താനാകാതിരുന്നത് പുണെയ്ക്കു തിരിച്ചടിയായി.

ജയത്തോടെ ചെന്നൈയിന് 20 പോയിന്റായി. ഐഎസ്എലില്‍ 10 മൽസരങ്ങൾ പൂർത്തിയാക്കിയ ചെന്നൈയിന്‍ ഇതുവരെ സീസണിൽ വഴങ്ങിയത് രണ്ടു തോൽവികൾ മാത്രമാണ്. ‍ഡൽഹിക്കെതിരെയും ബ്ലാസ്റ്റേഴ്സിനെതിരെയും സമനില പാലിക്കുകയും ചെയ്തു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പുണെയുടെ നാലാം തോൽവിയാണ് ഇന്നത്തേത്. അഞ്ചു ജയം സ്വന്തമാക്കിയിട്ടുള്ള പുണെയ്ക്ക് 16 പോയിന്റുകളാണ് നിലവിൽ.