Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളവരുമാനക്കാർ മികച്ച നികുതിദായകർ, കൂടുതൽ പരിഗണന വേണം: സിബിഡിടി

bengaluru-tax

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ ശമ്പളവരുമാനക്കാരോടു കൂടുതൽ പരിഗണന കാണിക്കാമായിരുന്നെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി). പ്രത്യക്ഷ നികുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഏകീകരിക്കണമെന്നും സിബിഡിടി ചെയർമാൻ സുശിൽ ചന്ദ്ര അഭിപ്രായപ്പെട്ടു.

‘ശമ്പളവരുമാനക്കാർ മികച്ച നികുതിദായകരാണ്. അവർ മികച്ച പരിഗണന അർഹിക്കുന്നു. 1.89 കോടി ശമ്പളവരുമാനക്കാർ നൽകിയ ആദായനികുതിയിലൂടെ സർക്കാരിനു ലഭിച്ചത് 1.44 ലക്ഷം കോടി രൂപ. എന്നാൽ, വ്യക്തിഗത ബിസിനസുകാരും പ്രഫഷനലുകളുമായ 1.88 കോടി നികുതിദായകർ നൽകിയതു വെറും 44,000 കോടി രൂപ. ഈ പശ്ചാത്തലത്തിലാണു 40,000 രൂപയുടെ ഇളവു പ്രഖ്യാപിച്ചത്’– സിബിഡിടി ചെയർമാൻ സുശിൽ ചന്ദ്ര പറഞ്ഞു.

പ്രത്യക്ഷ നികുതിമേഖലയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇവയെല്ലാം ഏകീകരിക്കേണ്ട സമയമായെന്നും സുശിൽ ചന്ദ്ര അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിച്ച കണക്കുകൾ പരിശോധിച്ചാൽ ഓരോ ശമ്പളവരുമാനക്കാരന്റെയും ശരാശരി ആദായനികുതി 76,306 രൂപയെങ്കിൽ ബിസിനസുകാരും പ്രഫഷനലുകളും നൽകിയത് വെറും 25,753 രൂപയാണ്.