കോട്ടയം∙ കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം. കാനം കാനനജീവിതം കൈവെടിഞ്ഞ് നാട്ടിന്‍പുറത്തേക്ക് ഇറങ്ങണമെന്നും തുത്തുകുണുക്കി പക്ഷിയെ പോലെ ഗര്‍വ് നടിക്കരുതെന്നും ഡോ.എന്‍. ജയരാജ് എംഎല്‍എ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. 19 സീറ്റ് സിപിഐക്കു ലഭിച്ചതു സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ്. ഒറ്റയ്ക്കുനിന്നു ശക്തി തെളിയിക്കാന്‍ ഒരിക്കല്‍ പോലും സിപിഐക്കു കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.
കെ.എം.മാണിയുടെ എല്‍ഡിഎഫ് പ്രവേശനവും സിപിഐയുടെ എതിര്‍പ്പും സജീവചര്‍ച്ചയായിരിക്കെ കെ.എം.മാണിയും കാനം രാജേന്ദ്രനും ഇന്നലെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലെത്തിയിരുന്നു. കാനം വിഷയം പരോക്ഷമായി ഉന്നയിച്ചിരുന്നുവെങ്കിലും കെ.എം.മാണി മുന്നണി പ്രവേശനത്തെ സംബന്ധിച്ച് സിപിഎം സമ്മേളന വേദിയിൽ സംസാരിച്ചില്ല. ഇരുവരും ഒരുമിച്ചു വേദി പങ്കിട്ടതിന് തൊട്ടുപന്നാലെയാണ് കേരളാ കോൺഗ്രസ് മുഖപത്രം പ്രതിഛായയുടെ വിമർശനം.