Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിരസുയർത്തി കേരളത്തിന്റെ പുരുഷ ടീം; തുടർച്ചയായ രണ്ടാം കിരീടം

Kerala-Volleyball-Team-1 ദേശീയ സീനിയർ പുരുഷവോളിയിൽ കിരീടം സ്വന്തമാക്കിയ കേരള താരങ്ങളുടെ ആഹ്ലാദം. ചിത്രം: റസൽ ഷാഹുൽ

കോഴിക്കോട് ∙ ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പ് പുരുഷവിഭാഗത്തിൽ റെയിൽവേയെ തോൽപ്പിച്ച് കേരളം കിരീടം നിലനിർത്തി. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് കേരളത്തിന്റെ വിജയം. 2016ൽ ചെന്നൈയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിൽ ഇതേ എതിരാളികളെ വീഴ്ത്തി സ്വന്തമാക്കിയ കിരീടമാണ് കോഴിക്കോടിന്റെ മണ്ണിൽ കേരള പുരുഷൻമാർ നിലനിർത്തിയത്. ദേശീയ സീനിയർ വോളിബോളിൽ കേരള പുരുഷ ടീമിന്റെ ആറാം കിരീടമാണിത്. സ്കോർ: 24–26, 25–23, 25–19, 25–21.

സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോർ: 25– 22, 30–28, 25–22. ക്യാപ്റ്റൻ ജെറോം വിനീതിന്റെയും അജിത് ലാലിന്റെയും തകർപ്പൻ പ്രകടനമാണ് സെമിയിൽ തമിഴ്നാടിനെ മറികടക്കാൻ കേരളത്തിന് തുണയായത്. അതേസമയം, സർവീസസിനെ വീഴ്ത്തിയാണ് റെയിൽവേയുടെ ഫൈനൽ പ്രവേശം.

ഈ വിജയത്തോടെ ഇന്നു നടന്ന വനിതാ വിഭാഗം ഫൈനലിൽ ഇതേ എതിരാളികളോറ്റ തോൽവിക്കും കേരള പുരുഷ ടീം പകരം വീട്ടി. തുടർച്ചയായ 10–ാം ഫൈനലിലാണ് റെയിൽവേയോട് കേരള വനിതകൾ തോറ്റത്.

Kerala-Volleyball-Team-3 ദേശീയ സീനിയർ പുരുഷവോളിയിൽ കിരീടം സ്വന്തമാക്കിയ കേരള താരങ്ങളുടെ ആഹ്ലാദം. ചിത്രം: റസൽ ഷാഹുൽ
Kerala-Volleyball-Team-2 ദേശീയ സീനിയർ പുരുഷവോളിയിൽ കിരീടം സ്വന്തമാക്കിയ കേരള താരങ്ങളുടെ ആഹ്ലാദം. ചിത്രം: റസൽ ഷാഹുൽ