കോഴിക്കോട്∙ ലൈറ്റ് മെട്രോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണു തീരുമാനം. തിരുവനന്തപുരത്തും സമാന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് മനോരമ ന്യൂസിനോടു പറഞ്ഞു.
ലൈറ്റ് മെട്രോ അനാഥമാകാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ പദ്ധതി നടപ്പാക്കണം. സർക്കാരിനെതിരെ ഈ വിഷയത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.