ചാലക്കുടി∙ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. തൃശൂർ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. വനംവകുപ്പുദ്യോഗസ്ഥരടക്കം അറുപതുപേരുള്‍പ്പെട്ട സംഘമാണ് കാട്ടിലുള്ളത്.
കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്തി. ഇവിടെ മുപ്പതുഹെക്ടര്‍ അടിക്കാട് കത്തിനശിച്ചു. ഇതിനുപിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്. ദുരൂഹതയുള്ളതായി വനംവകുപ്പ് സംശയിക്കുന്നു. കാട്ടുതീ അണയ്ക്കാന്‍ വനംവകുപ്പ് പ്രദേശവാസികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടിയിട്ടുണ്ട്.
അതിനിടെ, തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീദുരന്തത്തിൽ െവന്തുമരിച്ച ട്രെക്കിങ് സംഘാംഗങ്ങളുടെ എണ്ണം പതിനൊന്നായി. 28 പേർ പരുക്കുകളോടെ വിവിധ ആശുപത്രികളിലുണ്ട്.