പൊലീസുകാർക്ക് ജോലി ഭാരം, കൗൺസലിങ് നൽകണം: ഡിജിപി മുഹമ്മദ് യാസിൻ

ഡിജിപി മുഹമ്മദ് യാസിൻ (ഫയല്‍ ചിത്രം)

കോട്ടയം∙ ജനങ്ങളോട് മോശം പെരുമാറ്റമാണെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിൽ പൊലീസുകാർക്കു കൗൺസലിങ് നൽകണമെന്ന് ഡിജിപി മുഹമ്മദ് യാസിൻ. ജില്ലാടിസ്ഥാനത്തിൽ കൗൺസലിങ് സെന്ററുകൾ തുടങ്ങണം. പൊലീസിനു വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഇവരുടെ ജോലിഭാരം വളരെയധികമാണ്. വാഹനപരിശോധനാ രീതി ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതു മാറണമെന്നും മുഹമ്മദ് യാസിൻ പറഞ്ഞു.