ആലപ്പുഴ ∙ വെയിലേറ്റു കുഴഞ്ഞുവീണ ചുമട്ടു തൊഴിലാളി മരിച്ചു, സൂര്യാഘാതമെന്നു സംശയം. കുതിരപ്പന്തി മുട്ടത്തുപറമ്പ് വീട്ടിൽ പരേതനായ പുരുഷന്റെ മകൻ ഷിബു (45) ആണ് മരിച്ചത്. കുതിരപ്പന്തിയിൽ ഐഎൻടിയുസി തൊഴിലാളിയായ ഷിബു തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി ശരീരത്തിൽ പൊള്ളലേൽക്കുകയായിരുന്നു.
കുഴഞ്ഞുവീണ ഷിബുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷിബു അവിവാഹിതനാണ്. അമ്മ: രത്നവല്ലി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നു ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.എസ്.സിദ്ധാർഥൻ പറഞ്ഞു.